Aroor-Thuravur Highway: കാത്തിരിപ്പ് വേണ്ടാ, അരൂര്‍-തുറവൂര്‍ ഹൈവേയുടെ ഈ പണി തുടങ്ങി

Eramalloor Section of Aroor Thuravoor Elevated Highway Nears Completion: കൊച്ചി-ആലപ്പുഴ ദേശീയപാതയ്ക്ക് മുകളിലൂടെയാണ് പുതുതായി നിര്‍മിക്കുന്ന അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. അരൂര്‍ ജങ്ഷന്‍ മുതല്‍ തുറവൂര്‍ ജങ്ഷന്‍ വരെ ഏകദേശം 13.15 കിലോമീറ്ററോളം നീളമുണ്ട് പാതയ്ക്ക്. മാത്രമല്ല, ഒറ്റത്തൂണിലുള്ള നിര്‍മാണമായതിനാല്‍ തന്നെ പാതയ്ക്ക് ഒട്ടേറെ പ്രത്യേകതകളുമുണ്ട്.

Aroor-Thuravur Highway: കാത്തിരിപ്പ് വേണ്ടാ, അരൂര്‍-തുറവൂര്‍ ഹൈവേയുടെ ഈ പണി തുടങ്ങി

പ്രതീകാത്മക ചിത്രം

Published: 

26 Apr 2026 | 02:53 PM

കൊച്ചി: യാത്രക്കാരുടെ കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക്. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് പാതയുടെ നിര്‍മാണം മറ്റെരാു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീപാതയുടെ എരമല്ലൂര്‍ ഭാഗത്തെ ടാറിങ് ജോലികള്‍ ആരംഭിച്ചു. ടാറിങ് പൂര്‍ത്തിയാകുന്നതോടെ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് വിവരം. പാത ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

കൊച്ചി-ആലപ്പുഴ ദേശീയപാതയ്ക്ക് മുകളിലൂടെയാണ് പുതുതായി നിര്‍മിക്കുന്ന അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. അരൂര്‍ ജങ്ഷന്‍ മുതല്‍ തുറവൂര്‍ ജങ്ഷന്‍ വരെ ഏകദേശം 13.15 കിലോമീറ്ററോളം നീളമുണ്ട് പാതയ്ക്ക്. മാത്രമല്ല, ഒറ്റത്തൂണിലുള്ള നിര്‍മാണമായതിനാല്‍ തന്നെ പാതയ്ക്ക് ഒട്ടേറെ പ്രത്യേകതകളുമുണ്ട്.

മധ്യത്തില്‍ തുടക്കം

അരൂരിനും എഴുപുന്നയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഭാഗമാണ് എരമല്ലൂര്‍. മാത്രമല്ല, ദേശീയപാത 66ലെ ഏറ്റവും തിരക്കേറിയ ജങ്ഷന്‍ കൂടിയാണിത്. എരമല്ലൂരിലാണ് കൊച്ചില്‍ നിന്ന് ആലപ്പുഴയിലേക്കും മറ്റും പോകുന്ന ദീര്‍ഘദൂരയാത്രകള്‍ക്കായി ടോള്‍ പ്ലാസ നിര്‍മിക്കാന്‍ പോകുന്നത്.

എല്ലായിടവും ടാര്‍ ചെയ്യും

ഉയരപ്പാതയിലെ സര്‍വീസ് റോഡുകളും ടാര്‍ ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. എരമല്ലൂരില്‍ ടാറിങ് നടക്കുന്നതിനാല്‍ നിലവില്‍ മേഖലയില്‍ ഗതാഗത നിയന്ത്രണമുണ്ട്. മറ്റ് റോഡുകള്‍ വഴിയാണ് നിലവില്‍ ആലപ്പുഴ-കൊച്ചി വാഹന ഗതാഗതം നടക്കുന്നത്.

കാലതാമസം വലുത് തന്നെ

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ അവസാന ഘട്ട നിര്‍മാണ ജോലികളിലേക്ക് കടന്നിരിക്കുന്നത്. നിരവധി കാരണങ്ങളാണ് നിര്‍മാണം വൈകുന്നതിന് ഉണ്ടായത്. ഘടനാപരമായ പ്രശ്‌നങ്ങളും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. 2025 നവംബറില്‍ എരമല്ലൂരിനടുത്ത് വെച്ച് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് മറിയുകയും വീഴ്ചയുടെ ആഘാതത്തില്‍ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു.

എരമല്ലൂരില്‍ നടന്ന ജോലികള്‍ കാരണം യാത്രക്കാരും വലിയ തോതില്‍ തന്നെ കഷ്ടതകള്‍ അനുഭവിച്ചു. ഇടുങ്ങിയ പാതകള്‍ വഴിയാണ് നിലവിലുള്ള സഞ്ചാരം, ഇത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഈ ഭാഗത്തെ ടാറിങ് പൂര്‍ത്തിയാക്കി പാത തുറന്നാല്‍ വാഹനയാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാനാകും.

Also Read: Aroor-Thuravur Highway: യാത്രക്കാരുടെ കണ്ണീര്‍ തുടരും! അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ തുറക്കില്ലേ?

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ

ഒറ്റത്തൂണില്‍ തീര്‍ക്കുന്ന പദ്ധതിയാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ. രാജ്യത്തെ ഏറ്റവും നീളമേറിയ ഒറ്റത്തൂണ്‍ മേല്‍പ്പാലം എന്ന ബഹുമതിയും ഇതിനുണ്ട്. 2,200 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പാതയുടെ നിര്‍മാണം വൈകാന്‍ കാരണം എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റാനുള്ള ഷട്ട്ഡൗണ്‍ അനുമതി കെഎസ്ഇബി നല്‍കാത്തതിനാലാണെന്ന് നേരത്തെ നാഷണല്‍ ഹൈവേ അധികൃതര്‍ ആരോപണം ഉന്നയിച്ചിരുന്നു.

മൂന്നിടങ്ങളിലാണ് എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റേണ്ടതായിട്ടുള്ളത്. ഇതില്‍ അരൂര്‍ റെസിഡന്‍സി ഹോട്ടലിന് സമീപമാണ് അനുമതി ലഭിക്കാത്തത്. താത്കാലിക വൈദ്യുതി ലൈനുകള്‍ ഇട്ടതിന് ശേഷമേ അനുമതി നല്‍കൂവെന്ന് കെഎസ്ഇബിയും പറയുന്നു. ആറ് മാസത്തിലേറെയായി ഷട്ട്ഡൗണിന് വേണ്ടിയുള്ള അപേക്ഷ നാഷണല്‍ ഹൈവേ അധികൃതര്‍ റെയില്‍വേയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ട്.

Follow Us
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്