AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Chennai Expressway: ബെംഗളൂരു-ചെന്നൈ അതിവേഗ യാത്ര നടക്കില്ല! എക്‌സ്പ്രസ് വേ അനിശ്ചിതത്വത്തില്‍

Big Delay for Bengaluru Chennai Expressway Opening: ഈ മേഖലയിലെ നിര്‍മാണച്ചുമതല മറ്റൊരു കരാറുകാരന് കൈമാറാന്‍ അനുമതി തേടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനമായതിന് ശേഷമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ആരക്കോണം, കാഞ്ചീപുരം പാതയുടെ നിര്‍മാണം ഇതുവരേക്കും തുടക്കം കുറിച്ചിട്ടുപോലുമില്ല.

Bengaluru Chennai Expressway: ബെംഗളൂരു-ചെന്നൈ അതിവേഗ യാത്ര നടക്കില്ല! എക്‌സ്പ്രസ് വേ അനിശ്ചിതത്വത്തില്‍
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേImage Credit source: PTI
Shiji M K
Shiji M K | Edited By: Arun Nair | Updated On: 27 Apr 2026 | 02:26 PM

ചെന്നൈ: യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന പാതകളിലൊന്നാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ. എന്നാല്‍ പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. 2026ല്‍ നിര്‍മാണം പൂര്‍ത്തികരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്ഘാടനം ഇനിയും നീളുമെന്നാണ് ലഭ്യമാകുന്ന വിവരം. ആരക്കോണം, കാഞ്ചീപുരം ഭാഗത്തെ 26 കിലോമീറ്റര്‍ റോഡാണ് പ്രശ്‌നം വിതയ്ക്കുന്നത്.

ആരക്കോണം, കാഞ്ചീപുരം എന്നിവിടങ്ങളിലെ റോഡ് നിര്‍മാണം പത്ത് മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ നിര്‍മാണച്ചുമതല മറ്റൊരു കരാറുകാരന് കൈമാറാന്‍ അനുമതി തേടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനമായതിന് ശേഷമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.

Also Read: Super Expressway: സൂപ്പര്‍ എക്‌സ്പ്രസ് വേയും കിട്ടി മക്കളേ; 700 കിലോമീറ്റര്‍ ഇനി പറക്കാം

262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിലെ കാലതാമസം, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റിസ്ഥാപിക്കല്‍, മറ്റ് ജോലികള്‍ എന്നിവ കാരണം, നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി 2026 ജൂണ്‍ വരെ നീട്ടി.

ആരക്കോണം, കാഞ്ചീപുരം പാതയുടെ നിര്‍മാണം ഇതുവരേക്കും തുടക്കം കുറിച്ചിട്ടുപോലുമില്ല. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിച്ച്, പുതിയ കരാറുകാരനെ കണ്ടെത്തിയ ശേഷം 15 കിലോമീറ്റര്‍ പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 12 മാസമെങ്കിലും സമയമെടുക്കും. എന്നാല്‍ പാതയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തടസം വൈദ്യുത ലൈനുകള്‍

റോഡ് നിര്‍മാണത്തിന് കാലതാമസം നേരിടുന്നതില്‍ പ്രധാന കാരണം വൈദ്യുത ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതാണ്. ഹൈടെന്‍ഷന്‍ വൈദ്യുത ലൈനുകളും ടവറുകളും മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസം കാരണം 4.7 കിലോമീറ്റര്‍ റോഡ് പണി ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. കാലതാമസം കാരണം, പദ്ധതി ചെലവ് 1,155.5 കോടിയില്‍ നിന്ന് 1,525.1 കോടിയായി ഉയര്‍ന്നു.

കര്‍ണാടകയിലെ ഹോസ്‌കോട്ടെ മുതല്‍ ബേതമംഗല വരെയുള്ള 71 കിലോമീറ്റര്‍ ദൂരം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ യാത്രക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്.

Follow Us