KM Shaji: നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
KM Shaji Assembly Election Case: വിലക്ക് ഒഴിവാക്കിയ പശ്ചാത്തലത്തിൽ കെഎം ഷാജി തിരഞ്ഞെടുപ്പിൽ മത്സരിക്കാവുന്നതാണ്. കേസിലെ കെ എം ഷാജിയുടെ അപ്പീലും ഷാജിക്കെതിരായി എംപിയെ നികേഷ് കുമാർ നൽകിയ ഹർജിയുമാണ് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് പരിഗണിച്ചത്....

K M Shaji
കണ്ണൂർ: അഴീക്കോട് നിയമസഭ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം നേതാവായ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അധികാരപരിധിക്ക് പുറത്തുള്ള ഉത്തരവാണ് ഹൈക്കോടതിയുടെത് എന്നാണ് സുപ്രീംകോടതി നിരീക്ഷണം. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമില്ലെന്നും അതിലേക്ക് കടക്കുന്നില്ല എന്നും വ്യക്തമാക്കി. വിലക്ക് ഒഴിവാക്കിയ പശ്ചാത്തലത്തിൽ കെഎം ഷാജി തിരഞ്ഞെടുപ്പിൽ മത്സരിക്കാവുന്നതാണ്. കേസിലെ കെ എം ഷാജിയുടെ അപ്പീലും ഷാജിക്കെതിരായി എംപിയെ നികേഷ് കുമാർ നൽകിയ ഹർജിയുമാണ് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് പരിഗണിച്ചത്.
തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച് അയോഗ്യത പ്രാബല്യത്തിൽ ആക്കണമെന്നായിരുന്നു നികേഷ് കുമാർ ആവശ്യപ്പെട്ടിരുന്നത്. കേസിൽ നേരത്തെ കേരള ഹൈക്കോടതി വിധിച്ച യോഗ്യതക്കെതിരെ കെഎം ഷാജി നൽകിയ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറു വർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് ഇപ്പോൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എംഎൽഎയായി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെ ആയിരുന്നു സ്റ്റേ ചെയ്തത്. 2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുകയാണെന്ന് എംഇ നികേഷ് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് കോടതിയിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അയോഗ്യതയുടെ വിഷയത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ബി വി നഗരത്നാ ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചത്.