Kerala Weather Update: അഞ്ച് ജില്ലകളിൽ അലർട്ട്; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം
Kerala Weather Update Today: നിലവിലെ അന്തരീക്ഷ സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അന്തരീക്ഷ സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് മാത്രം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാദേശികമായ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക. പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ചൂടിന് നേരിയ ആശ്വാസമുണ്ടാകും. ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരങ്ങളിലോ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ALSO READ: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചക്രവാത ചുഴി
തെക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്‌നാട് വഴി റായലസീമ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂന മർദ്ദ പാത്തി തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നവംബർ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശബരിമല കാലാവസ്ഥ
25 ബുധൻ
സന്നിധാനം: ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പമ്പ: ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലയ്ക്കൽ: ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
26 വ്യാഴം

English Summary:
Kerala Weather Update November 25, 2026, IMD issues a yellow alert in 5 districts Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam predicting isolated heavy rainfall and thunderstorms.