Attukal Pongala Special Train : പൊങ്കാല ഇടാൻ വന്നവരുടെ ശ്രദ്ധയ്ക്ക്; തിരികെ പോകാനുള്ള ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിലുണ്ട്

Attuakal Pongala Special Train Timings And Stops : തിരുവനന്തപുരം സെൻട്രലിൽ നിന്നും ട്രെയിനുകളുടെ വിവരങ്ങൾ റെയിൽവെ പുറത്ത് വിട്ടിരിക്കുന്നത്. ട്രെയിനുകൾ ഏതെല്ലാം പ്ലാറ്റ്ഫോമിൽ നിന്നുമാണ് സർവീസ് നടത്തുന്നതെന്നും റെയിൽവെ വ്യക്തമാക്കിട്ടുണ്ട്.

Attukal Pongala Special Train : പൊങ്കാല ഇടാൻ വന്നവരുടെ ശ്രദ്ധയ്ക്ക്; തിരികെ പോകാനുള്ള ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിലുണ്ട്

Attukal Pongala Train

Updated On: 

03 Mar 2026 | 05:08 PM

തിരുവനന്തപുരം : ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ പൊങ്കാല ഇടാൻ എത്തിയ ഭക്തർക്ക് തിരികെ പോകാനുള്ള ട്രെയിനുകളുടെ സമയക്രമവും പ്ലാറ്റ്ഫോം വിവരം പങ്കുവെച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷനാണ് പ്ലാറ്റ്ഫോം അടിസ്ഥാനത്തിലുള്ള സർവീസുകളും ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ വിവരങ്ങളും പങ്കുവെച്ചിരിക്കുന്നത്. തിരുവന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന ട്രെയിനുകളുടെ വിവരങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന ട്രെയിനുകൾ (പ്ലാറ്റ്ഫോം നമ്പർ അടിസ്ഥാനത്തിൽ)

പ്ലാറ്റ്ഫോം നമ്പർ 1

1. തിരുവനന്തപുരം- നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12643) ഉച്ചയ്ക്ക് 2.30ന് പുറപ്പെടും. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിൻ, തിരുവനന്തപുരം പേട്ട, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

2. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് (20632) വൈകിട്ട് 4.05 ന് പുറപ്പെടും. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിൻ, തിരുവനന്തപുരം പേട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

3. കന്യാകുമാരി-പുനലൂർ പാസഞ്ചർ (56706) വൈകിട്ട് 5.35ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടും. തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, വർക്കല, പറവൂർ, കൊല്ലം, കിളിക്കൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, ആവണേശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

പ്ലാറ്റ്ഫോം നമ്പർ 2

1. തിരുവനന്തപുരം- ചെന്നൈ സെൻട്രൽ എക്സ്പ്രസ് (12624) ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിൻ തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, ചിറയൻകീഴ്, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

2. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) ഉച്ചയ്ക്ക് ശേഷം 3.35ന് പുറപ്പെടും. തിരുവനന്തപുരം പേട്ട, തിരുവനന്തപുരം നോർത്ത്, കഴക്കൂട്ടം, കണിയാപുരം, മുറുക്കുമ്പുഴ, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, ഇടവ, കാപ്പിൽ, പരവൂർ, മയ്യനാട്, ഇരവിപൂരം, കൊല്ലം, പേരിനാട്, മൺറോത്തുരുത്ത്, ശാസ്ത്രാംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി, കോട്ടയം

3. നാഗർകോവിൽ-ഗാന്ധിദാം വീക്കിലി എക്സ്പ്രസ് (16336) വൈകിട്ട് 4.12ന് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിൻ തിരുവനന്തപുരം പേട്ട, വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, ഫെറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോഡ് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

4. തിരുവനന്തപുരം-ചെന്നൈ സെൻട്രൽ എക്സ്പ്രസ് (12696) വൈകിട്ട് 5.15 ന് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിന് തിരുവനന്തപുരം പേട്ട, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്

പ്ലാറ്റ്ഫോം നമ്പർ 3

1. തിരുവന്തപുരം- എറണാകുളം ജിങ്ഷൻ അൺ-റിസേർവഡ് സ്പെഷ്യൽ ട്രെയിൻ (06124) ഉച്ചയ്ക്ക് 3.15ന് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിന് തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, കണിയാപുരം, മുറുക്കുമ്പുഴ, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, പരവൂർ, മയ്യനാട്, കൊല്ലം, പേരിനാട്, മൺറോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി, കോട്ടയം, കുമരനെല്ലൂർ, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപൂണിത്തുറ, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

2. തിരുവന്തപുരം- കൊല്ലം ജിങ്ഷൻ അൺ-റിസേർവഡ് സ്പെഷ്യൽ ട്രെയിൻ (06126) ഉച്ചയ്ക്ക് 2.45ന് പുറപ്പെടും. തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, കണിയാപുരം, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, പരവൂർ, മയ്യനാട്, കൊല്ലം

3. തിരുവനന്തപുരം- ഗുവാഹത്തി, അരോണയ് എക്സ്പ്രസ് (12507) വൈകിട്ട് 4.55ന് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിന് തിരുവനന്തപുരം പേട്ട, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്

4. തിരുവനന്തപുരം- എറണാകുളം ജങ്ഷൻ വഞ്ചിനാട് എക്സ്പ്രസ് (16304) വൈകിട്ട് 5.45ന് പുറപ്പെടും. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിന് തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, പരവൂർ, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, മുളന്തുരുത്തി, തൃപൂണിത്തുറ, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

പ്ലാറ്റ്ഫോം നമ്പർ 4

1. തിരുവനന്തപുരം എറണാകുളം ജങ്ഷൻ അൺ-റിസേർവ്ഡ് സ്പെഷ്യൽ ട്രെയിൻ (06125) ഉച്ചയ്ക്ക് 2.45ന് പുറപ്പെടും. ആലപ്പുഴ വഴിയുള്ള ട്രെയിന് തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, കണിയാപുരം, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, പരവൂർ, മയ്യനാട്, കൊല്ലം, പേരിനാട്, മൺറോതുരത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ചേപ്പാട്, ഹരിപ്പാട്, അമ്പലപ്പുഴ, മരാരിക്കുളം, ചേർത്തല, തുറവൂർ, കുമ്പളം , എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

2. തിരുവനന്തപുരം-ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് (16342) വൈകിട്ട് 5.30ന് പുറപ്പെടും. ആലപ്പുഴ വഴിയുള്ള ട്രെയിന് തിരുവനന്തപുരം പേട്ട, വർക്കല ശിവഗിരി, പരവൂർ, മയ്യനാട്, കൊല്ലം, മൺറോതുരത്ത്, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, മരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, തൃശൂർ, പൂങ്കുന്നം, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

പ്ലാറ്റ്ഫോം നമ്പർ 5

1. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ (56310) ഉച്ചയ്ക്ക് 2.40 ന് പുറപ്പെടും. തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള ഹാൾട്ട്, ധനുവച്ചപുരം ഹാൾട്ട്, പാറശ്ശാല, കുള്ളിത്തുറൈ വെസ്റ്റ്, കുള്ളിത്തുറൈ, പള്ളിയടി, എരണേൽ, വിരാണി അല്ലൂർ, നാഗർകോവിൽ ടൗൺ, നാഗർകോവിൽ ജങ്ഷൻ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്.

2. തിരുവനന്തപുരം-നാഗർകോവിൽ മെമു (66306) ഉച്ചയ്ക്ക് 3.10 ന് പുറപ്പെടും. തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള ഹാൾട്ട്, ധനുവച്ചപുരം ഹാൾട്ട്, പാറശ്ശാല, കുള്ളിത്തുറൈ വെസ്റ്റ്, കുള്ളിത്തുറൈ, പള്ളിയടി, എരണേൽ, വിരാണി അല്ലൂർ, നാഗർകോവിൽ ടൗൺ, നാഗർകോവിൽ ജങ്ഷൻ, കന്യൂകുമാരി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്.

3. കൊല്ലം- താംബരം അനന്തപുരി എക്സ്പ്രസ് (20636) വൈകിട്ട് 4.05 ന് പുറപ്പെടും. നെയ്യാറ്റിൻകര, പാറശ്ശാല, കുള്ളിത്തുറൈ, എരണേൽ, നാഗർകോവിൽ ടൗൺ

4. കൊല്ലം- നാഗർകോവിൽ പാസഞ്ചർ (56101) വൈകിട്ട് 5.15ന് പുറപ്പെടും. തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള ഹാൾട്ട്, ധനുവച്ചപുരം ഹാൾട്ട്, പാറശ്ശാല, കുള്ളിത്തുറൈ വെസ്റ്റ്, കുള്ളിത്തുറൈ, പള്ളിയടി, എരണേൽ, വിരാണി അല്ലൂർ, നാഗർകോവിൽ ടൗൺ, നാഗർകോവിൽ ജങ്ഷൻ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്.

5. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ (56308) വൈകിട്ട് ആറ് മണിക്ക് പുറപ്പെടും. തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള ഹാൾട്ട്, ധനുവച്ചപുരം ഹാൾട്ട്, പാറശ്ശാല, കുള്ളിത്തുറൈ വെസ്റ്റ്, കുള്ളിത്തുറൈ, പള്ളിയടി, എരണേൽ, വിരാണി അല്ലൂർ, നാഗർകോവിൽ ടൗൺ, നാഗർകോവിൽ ജങ്ഷൻ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്.

Follow Us
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് അവതരിപ്പിച്ച നൃത്ത സന്ധ്യ
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടന്ന അന്നദാനം; ചോറു വിളമ്പി നല്‍കി വികെ പ്രശാന്ത് എംഎല്‍എ
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച