Munambam Bridge: പുതിയ പാലം തുറക്കാന്‍ പോകുന്നു; തൃശൂര്‍ മുതല്‍ എറണാകുളം വരെ ഇനി കുതിക്കാം

Big Boost for Kerala Travel: Azhikkode Munambam Bridge Set to Open Soon: ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് നിര്‍മാണം വൈകുന്നതിന് കാരണമായത്. പൊളിച്ചുമാറ്റേണ്ടിയിരുന്ന കെട്ടിടവും വെല്ലുവിളിയായി, ഇതോടെ തൂണുകളുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം വൈകി.

Munambam Bridge: പുതിയ പാലം തുറക്കാന്‍ പോകുന്നു; തൃശൂര്‍ മുതല്‍ എറണാകുളം വരെ ഇനി കുതിക്കാം

പ്രതീകാത്മക ചിത്രം

Published: 

14 Apr 2026 | 09:12 AM

കൊച്ചി: യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി ഹൈവേ ഉദ്യോഗസ്ഥര്‍. തൃശൂര്‍ ജില്ലയിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ മുനമ്പത്തെയും ബന്ധിപ്പിച്ച് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അഴീക്കോട്-മുനമ്പം പാലം ഉടന്‍ തുറക്കാന്‍ സാധ്യത. കേരളത്തിലെ തീരദേശ ഹൈവേയുടെ ഭാഗമായ ഈ പാലം തുറക്കുന്നതോടെ ഇരുജില്ലകള്‍ക്കിടയിലുള്ള ഗതാഗതം സുഗമമാകും.

അഴീക്കോട്-മുനമ്പം പാലം

2023 ജൂണ്‍ 9നാണ് അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും എന്നായിരിക്കും ഉദ്ഘാടനം ചെയ്യുക എന്ന കാര്യം ഇനിയും വ്യക്തമല്ല. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ പാലവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഉദ്ഘാടന തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 2025ന്റെ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടായില്ല.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് നിര്‍മാണം വൈകുന്നതിന് കാരണമായത്. പൊളിച്ചുമാറ്റേണ്ടിയിരുന്ന കെട്ടിടവും വെല്ലുവിളിയായി, ഇതോടെ തൂണുകളുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം വൈകി.

Also Read: Aroor-Thuravur Highway: യാത്രക്കാരുടെ കണ്ണീര്‍ തുടരും! അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ തുറക്കില്ലേ?

പാലത്തിന്റെ പ്രത്യേകതകള്‍

അഴീക്കോട്-മുനമ്പം അഴിമുഖത്തിന് കുറുകെയാണ് ഈ പാലത്തിന്റെ നിര്‍മാണം. ഏകദേശം 900 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള പാലം ജലനിരപ്പില്‍ നിന്ന് ഏകദേശം 12.5 മീറ്റര്‍ ഉയരത്തിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയുണ്ടായിരിക്കും. അക്കരേക്ക് എത്താനായി വാഹനങ്ങളില്‍ തന്നെ സഞ്ചരിക്കേണ്ടതില്ല. നടപ്പാതകള്‍ മാത്രമല്ല, സൈക്കിള്‍ യാത്രികര്‍ക്കായി സൈക്കിള്‍ ട്രാക്കും നിര്‍മിച്ചിരിക്കുന്നു. മത്സ്യബന്ധന ബോട്ടുകളും മറ്റ് കപ്പലുകളും കടന്നുപോകാനും സാധിക്കുന്നതാണ്.

Follow Us
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം