Bengaluru-Ernakulam Vande Bharat: ബെംഗളൂരു മലയാളികൾക്ക് തകർപ്പൻ ഓണസമ്മാനം! വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

Bengaluru-Ernakulam Vande Bharat Update: നാട്ടിലേക്ക് വരാനും തിരികെ പോകാനും ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണ് റെയിൽവേ പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് പുതുതായി16 കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച തന്നെ പുത്തൻ കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിക്കും. നിലവിൽ യാത്രക്കാരുടെ വൻ തിരക്കുള്ള ഈ റൂട്ടിൽ വെറും 8 കോച്ചുകളുമായിട്ടാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.

Bengaluru-Ernakulam Vande Bharat: ബെംഗളൂരു മലയാളികൾക്ക് തകർപ്പൻ ഓണസമ്മാനം! വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

Vande Bharat

Published: 

18 Jul 2026 | 03:48 PM

തിരുവനന്തപുരം: ബെം​ഗളൂരു മലയാളികൾക്ക് വീണ്ടും റെയിൽവേയുടെ ഓണസമ്മാനം. ട്രെയിനുകളിൽ ടിക്കറ്റില്ലാതെ വിഷമിക്കുന്ന മലയാളികൾക്ക് ഇനി വന്ദേഭാരതിൽ സുഖമായി ഇരുന്ന് നാട്ടിലെത്താം. നാട്ടിലേക്ക് വരാനും തിരികെ പോകാനും ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണ് റെയിൽവേ പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് പുതുതായി16 കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച തന്നെ പുത്തൻ കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിക്കും. നിലവിൽ യാത്രക്കാരുടെ വൻ തിരക്കുള്ള ഈ റൂട്ടിൽ വെറും 8 കോച്ചുകളുമായിട്ടാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.

ടിക്കറ്റ് കിട്ടാനില്ലെന്ന തരത്തിൽ വലിയ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ കോച്ചുകൾ ഉൾപ്പെടുത്താൻ തീരുമാനമായത്. കോച്ചുകൾ ഇരട്ടിയാകുന്നതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്നും 1128 ആയി വർദ്ധിക്കും. ഇത് ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തോതിൽ സഹായമാകും. ഓഗസ്റ്റ് മൂന്നാം വാരത്തോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങൾക്കായി ഇപ്പോഴെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

ALSO READ: ഓണത്തിന് വീട്ടില്‍ പോകേണ്ടേ? കണ്ണൂരിലേക്ക്‌ ബെംഗളൂരു-മൈസൂരുവില്‍ നിന്ന് ട്രെയിനുകള്‍

ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ചെയർകാർ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. ഓഗസ്റ്റ് 29 മുതൽ 31 വരെ തിരികെ ബെംഗളൂരുവിലേക്ക് പോകാനും നിലവിൽ ഒരു കൺഫേം ടിക്കറ്റ് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. അതിനിടെയാണ് വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് കിട്ടാതെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുന്നവർക്ക് ഉടൻ തന്നെ വന്ദേഭാരത് ബുക്ക് ചെയ്യാവുന്നതാണ്. ഓണക്കാലത്തെ യാത്രാദുരിതത്തിന് താൽക്കാലികമായെങ്കിലും വലിയൊരു ആശ്വാസമേകുന്നതാണ് റെയിൽവേയുടെ നീക്കം.

പുതിയ വന്ദേഭാരത് വരുമോ?

എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ സർവീസിനായി ബിജെപി സംസ്ഥാന നേതൃത്വം കത്ത് നൽകിയെങ്കിലും ചെറിയ ദുരമായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് റെയിൽവേ. എറണാകുളം- തിരുവനന്തപുരം സർവീസ് നടത്തിയാൽ ട്രെയിൻ മണിക്കൂറുകളോളം തിരുവനന്തപുരത്ത് വെറുതേ നിർത്തിയിടണമെന്നതാണ് കാരണമായി പറയുന്നത്. ഈ കാരണത്താലാണ് റെയിൽവേ പുതിയ വന്ദേഭാരത് സർവീസ് അനുവദിക്കുന്നതിൽ എതിർക്കുന്നത്.

എന്നാൽ മറ്റു പല സോണുകളിലും ദീർഘദൂര സർവീസുകളുമായി ബന്ധിപ്പിച്ച് ഹ്രസ്വദൂര വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ഇങ്ങനെ ചെയ്താൽ എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം- ചെന്നൈ സർവീസുകൾ നടത്താൻ കഴിയും. ആ സാധ്യത റെയിൽവേ പരിഗണിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ 11ന് പുറപ്പെട്ട് നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴി വൈകിട്ട് ഏഴ് മണിയോടെ ചെന്നൈയിലെത്തിക്കാൻ കഴിയും. രണ്ടാമത്തെ റേക്ക് രാവിലെ 8ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 7ന് തിരുവനന്തപുരത്തും രാത്രി 10ന് എറണാകുളത്ത് എത്തുന്ന രീതിയിൽ തിരിച്ചും ഓടിക്കാൻ കഴിയുമെന്നു യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary:

Bengaluru-Ernakulam Vande Bharat Express gets upgraded from 8 to 16 coaches. Discover how the increased capacity of 1128 seats will clear the heavy Onam 2026 travel waiting list next week.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി