Bengaluru -Kannur Onam Train: ബെംഗളൂരു – കണ്ണൂർ ഓണം സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Bengaluru Kannur Onam Special Train: ഓണം പ്രമാണിച്ച് മലയാളികൾ തിങ്ങിപാർക്കുന്ന ബെംഗളൂരു ന​ഗരത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഉത്സവ സീസണിലെ ബസ് ടിക്കറ്റ് കൊള്ളയ്ക്കും മറ്റ് ട്രെയിനുകളിലെ ടിക്കറ്റ് ക്ഷാമത്തിനും പരിഹാരമായാണ് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്.

Bengaluru -Kannur Onam Train: ബെംഗളൂരു - കണ്ണൂർ ഓണം സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Published: 

14 Aug 2026 | 05:39 PM

തിരുവനന്തപുരം: ഓണത്തിരക്ക് മുന്നിൽ കണ്ട് അന്യസംസ്ഥാനത്തുള്ള മലയാളികൾക്ക് വലിയ ആശ്വാസമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം (Bengaluru Kannur Onam Special Train). ഓണം പ്രമാണിച്ച് മലയാളികൾ തിങ്ങിപാർക്കുന്ന ബെംഗളൂരു ന​ഗരത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഉത്സവ സീസണിലെ ബസ് ടിക്കറ്റ് കൊള്ളയ്ക്കും മറ്റ് ട്രെയിനുകളിലെ ടിക്കറ്റ് ക്ഷാമത്തിനും പരിഹാരമായാണ് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ സർവീസിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേക്ക് പോകാൻ പദ്ധതിയിടുന്നവർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുന്നതാണ്. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽ നിന്ന് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.

ALSO READ: ഓണം യാത്രകള്‍ പണിപറ്റിച്ചു; നാട്ടിലെത്തി തിരിച്ചുപോകാന്‍ ഒടുക്കത്തെ ചെലവ്

ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ ഏറെ ഉപകാരപ്രദമാകും. സ്പെഷ്യൽ ട്രെയിൻ ബുക്കിംങ് ഇന്ന് രാവിലെ എട്ടുമണി മുതലാണ് ആരംഭിച്ചത്. ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി എല്ലാ കാറ്റഗറിയിലുമുള്ള കോച്ചുകളും ട്രെയിനിൽ ലഭ്യമാണ്.

ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേ ദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂർ പ്രധാന സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്. അതേ ദിവസം വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരുകയും ചെയ്തു.

ട്രെയിനിൻ്റെ പ്രധാന സ്റ്റോപ്പുകൾ

കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. 16 സ്ലീപ്പർ ക്ലാസ് കോച്ചുകളും അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ട്രെയിനിൽ ഉണ്ടാകുക. ആകെ 23 കോച്ചുകളാണുണ്ടാവുക. ഓണത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുവരികയാണ്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

ഓണക്കാലത്തെ തിരക്കുകൾ ഒഴിവാക്കി സുഖമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്പെഷ്യൽ ട്രെയിൻ വലിയൊരു അനുഗ്രഹമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് യാത്രക്കാർക്ക് ഈ സേവനം പൂർണ്ണമായി പ്രയോജനപ്പെടുത്താം. irctc.co.in വഴി ഓൺലൈനായി ട്രെയിൻ ബുക്ക് ചെയ്യാവുന്നതാണ്. ഓണം സീസണായതിനാൽ ടിക്കറ്റുകൾ വേഗത്തിൽ തീരാൻ സാധ്യതയുണ്ട്.വെയിറ്റ്‌ലിസ്റ്റ് ഒഴിവാക്കാൻ എത്രയും വേഗം അഡ്വാൻസ് ബുക്കിംഗ് പൂർത്തിയാക്കുക.

English Summary:

Bengaluru Cantonment – Kannur Onam Special Train Booking Starts Now. Special service operates between August 20 and August 22, 2026, to clear the festive rush.

Follow Us
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു