AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026: ഓണം യാത്രകള്‍ പണിപറ്റിച്ചു; നാട്ടിലെത്തി തിരിച്ചുപോകാന്‍ ഒടുക്കത്തെ ചെലവ്

Private Bus Ticket Fares Increase on Kerala Routes for Onam 2026: ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസ് ടിക്കറ്റുകള്‍ക്ക് നല്‍കേണ്ടി വരുന്നത് വന്‍ തുകയാണ്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചെങ്കിലും ഒന്നിലും ടിക്കറ്റില്ലാത്തത് മലയാളികളെ സ്വകാര്യ ബസ്സുകള്‍ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇക്കൂട്ടര്‍ ഇരട്ടിയിലധികം ടിക്കറ്റ് വര്‍ധിപ്പിച്ചത് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

Onam 2026: ഓണം യാത്രകള്‍ പണിപറ്റിച്ചു; നാട്ടിലെത്തി തിരിച്ചുപോകാന്‍ ഒടുക്കത്തെ ചെലവ്
പ്രതീകാത്മക ചിത്രംImage Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 13 Aug 2026 | 01:12 PM

ലോകത്തിന്റെ ഏതുകോണിലാണെങ്കിലും ഓണത്തിന് നാട്ടിലെത്തണമെന്ന് മലയാളിക്ക് നിര്‍ബന്ധമാണ്. കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുന്നവരെല്ലാം ഇക്കാലയളവില്‍ വലിയ തുക തന്നെ ചെലവഴിച്ചാണ് നാട്ടിലേക്ക് എത്തുന്നത്. ഓണക്കാലത്ത് അവസരം മുതലെടുത്ത് സ്വകാര്യ ബസ്സുകളും മറ്റും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാറുണ്ട്. ഇത്തവണയും മലയാളികളെ ദുരിതത്തിലാക്കാന്‍ തന്നെയാണ് ഇവരുടെ പ്ലാന്‍. ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ബസ് ടിക്കറ്റ് നിരക്ക് പതിവുപോലെ കുത്തനെ വര്‍ധിപ്പിച്ചു.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസ് ടിക്കറ്റുകള്‍ക്ക് നല്‍കേണ്ടി വരുന്നത് വന്‍ തുകയാണ്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചെങ്കിലും ഒന്നിലും ടിക്കറ്റില്ലാത്തത് മലയാളികളെ സ്വകാര്യ ബസ്സുകള്‍ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇക്കൂട്ടര്‍ ഇരട്ടിയിലധികം ടിക്കറ്റ് വര്‍ധിപ്പിച്ചത് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും എന്ന് മുതല്‍ ലീവ് കിട്ടുമെന്നതും എപ്പോള്‍ യാത്ര പുറപ്പെടാന്‍ സാധിക്കുമെന്നതുമെല്ലാം കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുന്നവരെയും പ്രതിസന്ധിലാഴ്ത്തി. അവധിക്ക് അപേക്ഷ സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്നവരും നിരവധി. അവസാന നിമിഷം യാത്ര ആസൂത്രണം ചെയ്യുന്നവരുടെ പോക്കറ്റ് കീറും നിരക്കുകള്‍ പുറകെ വരുന്നുണ്ടെന്നാണ് വിവരം.

പോക്കറ്റ് കീറും യാത്രകള്‍

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാനായി സ്ലീപ്പര്‍ ബസ്സുകളില്‍ 3,500 രൂപയ്ക്ക് മുകളിലാണ് നിലവില്‍ നിരക്ക് ഈടാക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍ക്കാകട്ടെ 2,500 വരെയും വില നല്‍കണം. ബെര്‍ത്തുകള്‍ക്ക് 4,300 രൂപ വരെയും പണം നല്‍കിയാല്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Also Read: Onam 2026 Special Train: കര്‍ണാടക-ഹൈദരാബാദില്‍ നിന്ന് ഓണം ട്രെയിനുകള്‍; റൂട്ടുകള്‍, ട്രെയിന്‍ നമ്പര്‍, തീയതി വിശദമായി

ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി നാട്ടിലെത്താമെന്ന് കരുതിയാലും രക്ഷയില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇത്തരം നഗരങ്ങളില്‍ നിന്ന് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ട്രെയിന്‍ ഇതുവരെ പുറപ്പെട്ടില്ല

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്ന് റെയില്‍വേ അറിയിച്ചിരുന്നു. എട്ട് കോച്ചുകളില്‍ നിന്ന് 16 കോച്ചുകളായാണ് വര്‍ധനവ് വരുത്തിയത്. എന്നാല്‍ പുതിയ കോച്ചുകളുമായുള്ള ട്രെയിന്‍ സര്‍വീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ബെംഗളൂരു ഡിവിഷനിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് സര്‍വീസിന് മുന്നില്‍ വെല്ലുവിളിയാകുന്നത്. ഓണത്തിന് മുമ്പ് 16 കോച്ചുകളുമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ 600 സീറ്റുകള്‍ അധികമായി ലഭിക്കും.

English Summary

Private bus fares on routes from Bengaluru, Chennai and Hyderabad to Kerala are rising ahead of Onam 2026. The fare hike could increase travel costs for passengers returning to Kerala for the festival. Travellers are likely to face higher ticket prices during the peak Onam season. Check the latest fares before booking your journey.

Follow Us