AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2025: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കാറുണ്ടോ ? തീരുമാനം

എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈഡേ തന്നെയാണ്. അതിൽ മാറ്റം ഒന്നും തന്നെയില്ല. അങ്ങനെ നോക്കിയാൽ ഇനി നാല് ദിവസമാണ് നാലമാസങ്ങളിലായി ബാക്കിയുള്ളത്. അതായത് 2025-ൽ ഇനി ബാക്കിയുള്ള ബെവ്കോ തുറക്കാത്ത ദിവസങ്ങൾ 8 ആണ്

Bevco Holidays 2025: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കാറുണ്ടോ ? തീരുമാനം
Kerala Bevco Holidays August 15Image Credit source: TV9 Network
arun-nair
Arun Nair | Updated On: 14 Aug 2025 12:02 PM

അവധി ദിവസങ്ങൾ വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ വെള്ളിയാഴ്ച പൊതു അവധി വരുന്നതിനാൽ ശനിയും ഞായറും കൂടി സ്കൂൾ വിദ്യാർഥികൾക്ക് അവധി ലഭിക്കും. എന്നാൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയും ഞായറും മാത്രമാവും അവധി. ബെവ്കോയുടെ കാര്യത്തിലും ഇത്തരം സംശയങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. വെള്ളിയാഴ്ച പൊതുഅവധി ബെവ്കോയെ ബാധിക്കുമോ എന്ന് പരിശോധിക്കാം. പല പൊതു അവധി ദിവസങ്ങളും ബെവ്കോ തുറക്കാറുണ്ടെന്ന് അറിയാമോല്ലോ എന്നാൽ ആഗസ്റ്റ് 15-ന് ഇതുണ്ടാവില്ല. അതായത് ബെവ്കോ ഷോപ്പുകൾ തുറക്കില്ല. എന്നാൽ ശനി,ഞായർ ദിവസങ്ങളിൽ ഔട്ട്‌ലെറ്റുകൾ ഉണ്ടാവും. ഇനി വരാൻ പോകുന്നത് അവധികളുടെ മാസം കൂടിയാണ് അത് കൊണ്ട് സെപ്റ്റംബറിലെ അവധി കൂടി അറിഞ്ഞിരിക്കാം.

ഇനി ബെവ്കോ അവധികൾ/ ഡ്രൈ ഡേകൾ

1. തിരുവോണദിനം ( 05-09-2025)
2. ശ്രീനാരായണ ഗുരുജയന്തി (7-9-2025)
3. ശ്രീനാരായണ ഗുരു സമാധി- (21-09-2025)
4. ഗാന്ധി ജയന്തി- (2-10-2025)

ALSO READഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തും, പുതിയ പദ്ധതിയുടെ അം​ഗീകാരത്തിനുള്ള നടപടിയുമായി ബെവ്കോ

ഇനി എത്ര മാസാദ്യ ഡ്രൈഡേകൾ

എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈഡേ തന്നെയാണ്. അതിൽ മാറ്റം ഒന്നും തന്നെയില്ല. അങ്ങനെ നോക്കിയാൽ ഇനി നാല് ദിവസമാണ് നാലമാസങ്ങളിലായി ബാക്കിയുള്ളത്. അതായത് 2025-ൽ ഇനി ബാക്കിയുള്ള ബെവ്കോ തുറക്കാത്ത ദിവസങ്ങൾ 8 ആണ്. പൊതു അവധികളടക്കമാണിത്. ക്രിസ്തുമസിനുൾപ്പടെ ബെവ്കോ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

ഓണ്‍ലൈനിലും

ഇനി മുതൽ ഓണ്‍ലൈനിലും മദ്യ വിൽപ്പന നടത്താൻ പദ്ധതിയിടുകയാണ് ബെവ്കോ. എന്നാൽ വിഷയത്തിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നതാണ് കാര്യം. ഓണ്‍ലൈൻ സെയിലിനായുള്ള ആപ്ലേക്കേഷനും നിർമ്മാണ ഘട്ടത്തിലാണുള്ളത്. വിൽപ്പനയും, വരുമാനവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ബെവ്കോയുടെ ലക്ഷ്യം. നിലവിലെ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലുള്ള ക്യൂ ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. 23 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സേവനം പ്രയോജന.പ്പെടുത്താൻ കഴിയൂ, ഡെലിവറിക്ക് മുമ്പ് പ്രായത്തിന്റെ തെളിവ് നൽകണം. ഫിസിക്കൽ ഔട്ട്‌ലെറ്റുകളുടെ കാര്യത്തിലെന്നപോലെ വാങ്ങലിനും പരിധികൾ ഉണ്ടായിരിക്കും.

( നിരാകരണം: മദ്യപാനം ആരോഗ്യത്തിന് ഹാനീകരം. ടീവി-9 മലയാളം ഒരിക്കലും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നില്ല, പൊതുവായ വിവരങ്ങളാണ് ലേഖനത്തിലുള്ളത് )