Mahashivratri 2026: മഹാശിവരാത്രിയിൽ വീട്ടിൽ ഭഗവാൻ ശിവനെ ഇങ്ങനെ ആരാധിക്കൂ! പൂജാ രീതി അറിയാം
Mahashivratri 2026 Worship Method: ഓരോ മനുഷ്യനെയും അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രി കൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ തന്നെ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.....
ലോകനാഥനായ ഭഗവാൻ ശിവന്റെ ഏറെ വിശേഷപ്പെട്ട ദിനമാണ് മഹാശിവരാത്രി. ഓരോ മനുഷ്യനെയും അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രി കൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ തന്നെ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. പ്രധാനമായും സ്ത്രീകളാണ് മഹാശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. തങ്ങളുടെ ഭർത്താവിന്റെ സുഖത്തിനും സൗഖ്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ് മഹാ ശിവരാത്രി വ്രതം എടുക്കുന്നത്. ഈ വർഷത്തെ മഹാശിവരാത്രി ആഘോഷിക്കേണ്ടത് ഫെബ്രുവരി 15നാണ്. മഹാശിവരാത്രി ദിനത്തിൽ അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരണം.
ശേഷം പുണ്യ ജലം അല്ലെങ്കിൽ വിഭൂതി ധരിച്ച് ശിവനെ ആരാധിച്ചുകൊണ്ട് വ്രതം ആരംഭിക്കാം. ഇന്നേദിവസം ലഘു ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എന്നാൽ ചിലർ വെള്ളം മാത്രം കുടിച്ചുകൊണ്ടു ഉപവസിക്കാറുണ്ട്. ശിവരാത്രി ദിനത്തിൽ വീട്ടിലും ചെറിയ രീതിയിൽ പൂജകൾ നടത്താവുന്നതാണ്. വീട്ടിൽ ശിവലിംഗം ഉണ്ടെങ്കിൽ അതിൽ നല്ലെണ്ണ അല്ലെങ്കിൽ ചന്ദന തൈലം ഉപയോഗിച്ച് അഭിഷേകം ചെയ്യാം. തുടർന്ന് പാല് തൈര് നെയ്യ് പഞ്ചസാര മുതലായ ഉപയോഗിച്ച് അഭിഷേകം ചെയ്യാവുന്നതാണ്.
കൂടാതെ ഇന്നേദിവസം ശിവന്റെ എല്ലാവിധ ശക്തി മന്ത്രങ്ങളും ജനിക്കുക. മനസ്സ് അനാവശ്യ ചിന്തകളും മോശം പ്രവർത്തികളും ഇല്ലാതെ നല്ല കർമ്മങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കൂടാതെ ഭഗവാൻ ശിവന് പഴങ്ങളും എള്ളും വഴിപാടായി സമർപ്പിക്കാം. പഴങ്ങൾ വഴിപാട് ആയി സമർപ്പിച്ചാൽ ദുഷ് പ്രവർത്തികൾ നശിക്കുകയും നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. കൂടാതെ ഭഗവാൻ ശിവന് അല്പം നെയ്യ് ചേർത്ത അരി സമർപ്പിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ എല്ലാവിധ സമ്പത്തിനും സമൃദ്ധിയ്ക്കും കാരണമാകും എന്നും വിശ്വാസം നിലനിൽക്കുന്നു.
വീട്ടിൽ കഴുത്തിൽ ധരിക്കുന്ന രുദ്രാക്ഷമാലയോ, ജപമാലയോ, രുദ്രാക്ഷമോ ഉണ്ടെങ്കിൽ, മഹാ ശിവരാത്രി ദിനത്തിൽ പാൽ, വെള്ളം, പഞ്ചകാവ്യം എന്നിവ ഉപയോഗിച്ച് അഭിഷേകം ചെയ്ത് ശിവന് മുന്നിൽ പൂജിച്ചാൽ, ആ രുദ്രാക്ഷത്തിന്റെ ശക്തി കൂടുതൽ വർദ്ധിക്കുമെന്ന് പറയപ്പെടുന്നു. മഹാ ശിവരാത്രി വെറുമൊരു വ്രതദിനമല്ല; മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുന്ന വളരെ പുണ്യദിനമാണിത്.