AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Online Sale: ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തും, പുതിയ പദ്ധതിയുടെ അം​ഗീകാരത്തിനുള്ള നടപടിയുമായി ബെവ്കോ

BEVCO Seeks Approval for Home Delivery of Liquor. നിലവിൽ ഇന്ത്യയിൽ ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓൺലൈനായി മദ്യം വിതരണം ചെയ്യുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഈ സംസ്ഥാനങ്ങളിൽ ഹോം ഡെലിവറി ആരംഭിച്ചത്.

Bevco Online Sale: ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തും, പുതിയ പദ്ധതിയുടെ അം​ഗീകാരത്തിനുള്ള നടപടിയുമായി ബെവ്കോ
Bevco Online SaleImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 12 Aug 2025 14:38 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യ വില്പന ആരംഭിക്കാൻ ബെവ്‌കോ നീക്കം നടത്തുന്നു. ഇതിനായുള്ള ആപ്ലിക്കേഷൻ 10 ദിവസത്തിനുള്ളിൽ തയ്യാറാകുമെന്ന് ഹർഷിത അട്ടലൂരി അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻതന്നെ ഡെലിവറി പാർട്ണറെ കണ്ടെത്താൻ പദ്ധതി നടപ്പാക്കും.

 

ബേവ്ക്കോയുടെ പദ്ധതി

 

  • ഓൺലൈൻ വഴി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കും
  • നിലവിൽ ഔട്ട്ലെറ്റുകളിൽ ഉള്ള തിരക്ക് കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആണ് ലക്ഷ്യമിടുന്നത്.
  • മദ്യത്തിന്റെ ഹോം ഡെലിവറിക്ക് സർക്കാർ അംഗീകാരം ലഭിച്ചില്ലെങ്കിൽ ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് ക്യൂവില്ലാതെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കും
  • ഓൺലൈൻ വഴി ഡെലിവറി യാഥാർത്ഥ്യമായാൽ ബെവ്‌കോയ്ക്ക് 500 കോടിയിലധികം അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ
  • മദ്യം വാങ്ങുന്ന ആളുടെ പ്രായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ആയിരിക്കും ഡെലിവറി നടത്തുക
  • വീടുകൾ ബാറുകളായി മാറും എന്ന വിമർശനം ബെവ്‌കോ എംഡി തള്ളി

 

Also read – ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട

മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം

 

നിലവിൽ ഇന്ത്യയിൽ ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓൺലൈനായി മദ്യം വിതരണം ചെയ്യുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഈ സംസ്ഥാനങ്ങളിൽ ഹോം ഡെലിവറി ആരംഭിച്ചത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താത്കാലികമായി ഹോം ഡെലിവറി അനുവദിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് രാഷ്ട്രീയ എതിർപ്പുകളും മറ്റ് തടസ്സങ്ങളുമുണ്ട്.