Bevco Holidays 2025: ഓണത്തിന് ബെവ്കോയിൽ കൂട്ട അവധി വരുന്നു, അൽപ്പം സീരിസാണ്

Bevco Holidays September 2025 : 818.21 കോടിയുടെ മദ്യവിൽപ്പനയാണ് ബെവ്കോയിൽ കഴിഞ്ഞ ഓണം സീസണിൽ നടന്ന വിൽപ്പന. ഉത്രാടം ദിനം മാത്രം 124 കോടിയുടെ കച്ചവടം വിവിധ ഔട്ട്‌ലെറ്റുകളിൽ നടന്നിട്ടുണ്ട്

Bevco Holidays 2025: ഓണത്തിന് ബെവ്കോയിൽ കൂട്ട അവധി വരുന്നു, അൽപ്പം സീരിസാണ്

Bevco Holidays September 2025

Updated On: 

29 Aug 2025 21:26 PM

സെപ്റ്റംബർ മാസം പൊതുവേ അധികം പൊതു അവധികളുള്ള മാസമാണ്. മിക്കവാറും സർക്കാർ സ്ഥാപനങ്ങളും ഇക്കാലയളവിൽ തുറക്കാറില്ല. തിരുവോണദിനം ബെവ്കോ ഷോപ്പുകളുടെ പ്രവർത്തനത്തിലും ചില മാറ്റങ്ങളുണ്ടാവും. ശ്രദ്ധിക്കാതെ ക്യൂ നിൽക്കാൻ പോയാൽ ചിലപ്പോൾ ഗുലുമാലായേക്കാം തിരുവോണദിനത്തിൽ ബെവ്കോ തുറന്ന് പ്രവർത്തിക്കില്ല. എന്നാൽ ഉത്രാട ദിനത്തിൽ പ്രവർത്തിക്കുകയും ചെയ്യും. സെപ്റ്റംബറിൽ മാത്രം ബെവ്കോയ്ക്ക് അവധി നാല് ദിവസമാണ്. സർക്കാർ അംഗീകരിച്ച അവധിയാണിത്.

തിരുവോണദിനത്തിൽ മാത്രമാണ് അവധിയെന്ന് കരുതിയെങ്കിൽ തെറ്റി. തിരുവോണം സെപ്റ്റംബർ-5 ആണെങ്കിൽ സെപ്റ്റംബർ-07-ന് ശ്രീനാരായണ ഗുരുജയന്തിദിനവും ബെവ്കോ ഷോപ്പുകൾ അവധിയായിരിക്കും. സെപ്റ്റംബറിൽ അവധി തീർന്നെന്ന് കരുതരുത് ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21-നും ഷോപ്പുകൾ അടഞ്ഞു കിടക്കുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ മദ്യപാനികൾക്ക് സെപ്റ്റംബർ ഒരു ഡ്രൈ മാസം തന്നെ. ശ്രദ്ധിക്കേണ്ട മറ്റൊരു ദിവസം കൂടിയുണ്ട്. അത് സെപ്റ്റംബർ -1 ആണ് അന്ന് പൊതുവേ ഡ്രൈ ഡേ ആയതിനാൽ തന്നെ അന്നും ബെവ്കോ തുറക്കില്ല.

അവധികൾ ഒറ്റ നോട്ടത്തിൽ

സെപ്റ്റംബർ -1 – ഡ്രൈഡേ
സെപ്റ്റംബർ-5- തിരുവോണം
സെപ്റ്റംബർ-07-ന് ശ്രീനാരായണ ഗുരുജയന്തി
സെപ്റ്റംബർ- 21- ശ്രീനാരായണ ഗുരു സമാധി

കഴിഞ്ഞ വർഷം

818.21 കോടിയുടെ മദ്യവിൽപ്പനയാണ് ബെവ്കോയിൽ കഴിഞ്ഞ ഓണം സീസണിൽ നടന്ന വിൽപ്പന. ഉത്രാടം ദിനം മാത്രം 124 കോടിയുടെ കച്ചവടം വിവിധ ഔട്ട്‌ലെറ്റുകളിൽ നടന്നിട്ടുണ്ട്. ഇത്തവണ ആ കണക്കിനെ മറി കടക്കുമോ എന്നാണ് കോർപ്പറേഷൻ ചിന്തിക്കുന്നത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റായിരുന്നു ഉത്രാടം വിൽപ്പനയിൽ റെക്കോർഡിട്ടത്.

(  പൊതുവായ വിവരങ്ങൾ മാത്രമാണ് ഇവിടെ പങ്കു വെക്കുന്നത്, ടീവി-9 മലയാളം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല )

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ