AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bevco Premium Outlet: ബെവ്കോ പ്രീമിയം ഔട്ട്ലറ്റ് കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ തുറന്നു… പ്രത്യേകതകൾ ഇതെല്ലാം

Bevco’s premium outlet opens at kochi metro station: കോഴിക്കോടിനും തൃശൂരിനും ശേഷം കേരളത്തിൽ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റാണിത്. കൊച്ചിയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട്.

Bevco Premium Outlet: ബെവ്കോ പ്രീമിയം ഔട്ട്ലറ്റ് കൊച്ചി മെട്രോയുടെ  വൈറ്റില സ്റ്റേഷനിൽ തുറന്നു… പ്രത്യേകതകൾ ഇതെല്ലാം
Bevco (2)Image Credit source: Tv9 Network
Aswathy Balachandran
Aswathy Balachandran | Published: 22 Feb 2026 | 06:35 AM

കൊച്ചി: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) അത്യാധുനിക പ്രീമിയം ഔട്ട്‌ലെറ്റ് വൈറ്റില മെട്രോ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. ഹൈ സ്പിരിറ്റ്‌സ് – എ ബെവ്‌കോ ബോട്ടിക് എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

ബെവ്‌കോ എം.ഡി ഹർഷിത അത്തല്ലൂരി, എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ചടങ്ങിന്റെ ഭാഗമായി ആദ്യ വിൽപന ലോകനാഥ് ബെഹ്‌റ നിർവഹിച്ചു.

 

പ്രത്യേകതകൾ

 

സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ലോറിൽ 4,634 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഷോറൂം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ബെവ്‌കോ ഔട്ട്‌ലെറ്റാണ് ഇത്. ഒരേസമയം 7,000 പേർക്ക് വരെ നിൽക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സാധാരണ ബെവ്‌കോ കൗണ്ടറുകളിൽ നിന്നും വ്യത്യസ്തമായി, ഉപഭോക്താക്കൾക്ക് ഉള്ളിൽ കയറി നടന്ന് ഇഷ്ടപ്പെട്ട വിദേശ-ആഭ്യന്തര ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. പൂർണ്ണമായും ശീതീകരിച്ച സംവിധാനമാണിവിടെ.

മെട്രോ ടിക്കറ്റ് എടുക്കാതെ തന്നെ പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന രീതിയിൽ ‘നോൺ-പെയ്ഡ്’ ഏരിയയിലാണ് ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്. മൊബിലിറ്റി ഹബ്ബ്, വാട്ടർ മെട്രോ, നാഷണൽ ഹൈവേ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാന ട്രാൻസിറ്റ് പോയിന്റ് ആയതിനാലാണ് വൈറ്റിലയെ ഈ പ്രീമിയം ബോട്ടിക് സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്. വിനോദസഞ്ചാരികളെയും കോർപ്പറേറ്റ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.

 

മെട്രോ യാത്രക്കാർ ശ്രദ്ധിക്കാൻ

 

മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് രണ്ട് സീൽ ചെയ്ത മദ്യക്കുപ്പികൾ വരെ കൈവശം വെക്കാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ട്രെയിനിനുള്ളിലോ സ്റ്റേഷൻ പരിസരത്തോ മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കോഴിക്കോടിനും തൃശൂരിനും ശേഷം കേരളത്തിൽ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റാണിത്. കൊച്ചിയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട്.

Follow Us