Accident Death: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വയനാട് രണ്ട് പേർ മരിച്ചു

Two Youth Dies in Accident at Ambalavayal: ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Accident Death: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വയനാട് രണ്ട് പേർ മരിച്ചു

Ambalavayal Accident

Published: 

30 Oct 2025 06:13 AM

വയനാട്: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപമാണ് അപകടം സംഭവിച്ചത്. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

അതേസമയം അപകട കാരമം വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Also Read:സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

അതേസമയം കോട്ടയം ചങ്ങനാശേരിയിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. മീൻ കയറ്റി വന്ന വാഹനവും തടിലോറിയും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ മീൻലോറിയുടെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വരുകയായിരുന്നു വാഹനമാണ് പെരുമ്പാവൂർ പോകുന്ന ലോറിയിൽ ഇടിച്ചത്. അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്കിൽ തീപടർന്നു. എന്നാൽ മഴയായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും