AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ക്ക് കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kottarakkara Bike Accident: എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ തീപിടിത്തമുണ്ടായത് സ്ഥിതിഗതികള്‍ മോശമാക്കി. ഏഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ക്ക് കൂട്ടിയിടിച്ച്  രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
Shiji M K
Shiji M K | Published: 26 Jan 2026 | 06:06 AM

കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപം, കൊട്ടാരക്കര-കൊല്ലം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. പൊള്ളലേറ്റാണ് ഒരാള്‍ മരിച്ചത്.

എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ തീപിടിത്തമുണ്ടായത് സ്ഥിതിഗതികള്‍ മോശമാക്കി. ഏഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവന്‍, സനൂപ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.

അമ്മയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം

തിരുവനന്തപുരം: അമ്മയും മക്കളും സഞ്ചരിച്ച കാറില്‍ സ്‌കൂട്ടര്‍ ഇടിച്ച് അമ്മ മരിച്ചു. നെടുമങ്ങാട് വെച്ചാണ് അപകടമുണ്ടായത്. അരുവിക്കര സ്വദേശി ഹസീനയാണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഹസീന മരിച്ചു.

Also Read: Judege S Sirijagan: കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്. സിരിജഗൻ അന്തരിച്ചു

നെടുമ്പാശേരിയിലും സമാനമായ രീതിയില്‍ അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ അമ്മ മരിച്ചു. മകനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചെമ്പന്നൂര്‍ ഗോഡൗണിന് സമീപം പാറയില്‍ വീട്ടില്‍ ഷേര്‍ളിയാണ് മരിച്ചത്. ദേശീയപാത കരിയാട് വെച്ചായിരുന്നു അപകടം.