AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: അമൃത് ഭാരത് തിരൂരില്‍ നിര്‍ത്തും; സ്റ്റോപ്പ് ലഭിച്ചത് ഈ ട്രെയിനിന്

Amrit Bharat Express Tirur Stop: നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളിലാണ് ട്രെയിന്‍ പുറപ്പെടുക. രാവിലെ 11.40ന് ആരംഭിക്കുന്ന യാത്ര, ബുധനാഴ്ച രാവിലെ 5 മണിയോടെ മംഗളൂരുവില്‍ അവസാനിപ്പിക്കും.

Shiji M K
Shiji M K | Updated On: 25 Jan 2026 | 11:37 AM
അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ മലബാറിലെ യാത്രക്കാര്‍ അത്ര സന്തോഷവാന്മാരായിരുന്നില്ല, പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാര്‍. ഒരു സ്‌റ്റോപ്പ് പോലും ജില്ലയില്‍ ഈ ട്രെയിനിന് അനുവദിച്ചില്ല എന്നതാണ് അതൃപ്തിക്ക് കാരണം. എന്നാല്‍ ആ പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. (Image Credits: PTI)

1 / 5
നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ നമ്പര്‍ 16329 നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസും, ട്രെയിന്‍ നമ്പര്‍ 16330 മംഗളൂരു-നാഗര്‍കോവില്‍ എക്‌സ്പ്രസും മലബാറിലെ യാത്രാദുരിതം പരിഹരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

2 / 5
നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളിലാണ് ട്രെയിന്‍ പുറപ്പെടുക. രാവിലെ 11.40ന് ആരംഭിക്കുന്ന യാത്ര, ബുധനാഴ്ച രാവിലെ 5 മണിയോടെ മംഗളൂരുവില്‍ അവസാനിപ്പിക്കും. പിറ്റേദിവസം രാവിലെ 8 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.5ന് നാഗര്‍കോവിലില്‍ എത്തിച്ചേരുന്നതാണ്.

3 / 5
എസി കോച്ചുകളില്ലാത്ത ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് ഒരുക്കിയ ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ലഭ്യമാണ്. ആകെ 22 കോച്ചുകളുള്ള ട്രെയിനില്‍ 12 സ്ലീപ്പര്‍ കോച്ചുകളും എട്ട് കോച്ചുകളും, രണ്ട് ലഗേജ് വാനുകളുമുണ്ട്.

4 / 5
അതേസമയം, ശനി, ഞായര്‍ ദിവസങ്ങളില്‍ അമൃത് ഭാരത് സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാരണം നാട്ടിലേക്ക് വരുന്നവര്‍ക്കും തിരികെ പോകുന്നവര്‍ക്കും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടും.

5 / 5