Boby Chemmanurs Bail: ‘എന്താണ് ഇത്ര ധൃതി, എല്ലാ പ്രതികളും ഒരുപോലെ’; ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Boby Chemmannur Bail Plea Considered on Tuesday: ജാമ്യ ഹർജി പരി​ഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതോടെയാണ് ജയിലിൽ തുടരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകി.

Boby Chemmanurs Bail: എന്താണ് ഇത്ര ധൃതി, എല്ലാ പ്രതികളും ഒരുപോലെ; ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

ബോബി ചെമണൂർ

Published: 

10 Jan 2025 | 04:00 PM

കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ റിമാൻഡിലായ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരി​ഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതോടെയാണ് ജയിലിൽ തുടരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകി. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

എന്നാൽ എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞു. പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിണമെന്നും പറഞ്ഞാണ് കോടതി കേസ് നീട്ടിയത്. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് കോടതിയിൽ ഹാജരായത്. എല്ലാ കേസിലും നാല് ദിവസത്തിനു ശേഷമാണ് ജാമ്യഹര്‍ജി പരിഗണിക്കാറുള്ളതെന്നും ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂവെന്നും കോടതി അറിയിച്ചു.

Also Read: ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ

അതേസമയം കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു. അഞ്ച് പ്രതികൾക്കൊപ്പം എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. ചോറും ചപ്പാത്തിയും കറിയുമാണ് കഴിച്ചത്. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ ബോബിയെ പരിശോധിച്ചു. കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചതോടെ കോടതി മുറിക്കുള്ളിൽ ബോബി തളർന്നു വീണിരുന്നു. ഉടൻ തന്നെ കോടതി മുറിക്കുള്ളിൽ വിശ്രമം നൽകിയതിനു ശേഷം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ