പെൺകുട്ടിയുടെ ശബ്ദത്തിൽ പാങ്ങപ്പാറയിൽ എത്താൻ പറഞ്ഞു; കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കഴിഞ്ഞദിവസം കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്.അതേസമയം ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിരാമിനെ വിളിച്ച് പാങ്ങാപ്പാറയിലേക്ക് വരാൻ പറഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന വിവരം. അങ്ങനെയാണ് അഭിറാം പാങ്ങപാറയിലേക്ക് പോയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ..............

പെൺകുട്ടിയുടെ ശബ്ദത്തിൽ പാങ്ങപ്പാറയിൽ എത്താൻ പറഞ്ഞു; കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

പ്രതീകാത്മക ചിത്രം

Updated On: 

02 Nov 2026 | 08:50 PM

തിരുവനന്തപുരം: 17 കാരനെ തട്ടിക്കൊണ്ട് പോയി കൊലപാതകം നടത്തി. കഴിഞ്ഞദിവസം കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിരാമിനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച മൂന്നുമണിയോടുകൂടി കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് ആരോ ഫോണിൽ വിളിച്ചത് പ്രകാരമാണ് കുട്ടി പോയതെന്ന് പിതാവ് പറയുന്നു. രാത്രി ആയപ്പോഴേക്കും ഫോൺ വിളിച്ചിട്ട് താൻ ഉടനെ എത്തും എന്ന് അഭിറാം പറഞ്ഞിരുന്നു.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു എന്നാണ് പിതാവ് നൽകുന്ന വിവരം. എന്നാൽ കഴിഞ്ഞദിവസം രാത്രി ഏറെ വൈകി അഭിരാമിനെ കാണാതായതോടെ ശ്രീകാര്യം പോലീസ് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൻ ശ്രീകാര്യം പോലീസ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നും അഭിറാമിന്റെ തിരോധാനത്തെ കുറിച്ചോ തുടർന്നുള്ള കൊലപാതകത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.

ALSO READ:തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

അതേസമയം ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിരാമിനെ വിളിച്ച് പാങ്ങാപ്പാറയിലേക്ക് വരാൻ പറഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന വിവരം. അങ്ങനെയാണ് അഭിറാം പാങ്ങപാറയിലേക്ക് പോയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ തുടരുകയാണ്.

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം ജില്ലയിലെ വർക്കല അയിരൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് റിപ്പോർട്ട്.. താഴെ തൊടിയിൽ വീട്ടിൽ സുബിന ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ആണ് സംഭവം നടന്നത്. കുടുംബ വഴക്കിന് തുടർന്ന് ഇയാൾ ഭാര്യയെ വെട്ടുകയായിരുന്നു കഴുത്തിലടക്കം ആറോളം മുറിവുകളാണ് സുബിനെക്കുള്ളത്.

ENGLISH SUMMARY

A 17-year-old boy was abducted and murdered. His body was discovered stuffed inside a sack. The victim, Abhiram, was a resident of Sangeetha Nagar in Pangappara, Karyavattom. According to his father, the boy left home on Sunday around 3:00 PM after receiving a phone call from someone who claimed to be a friend.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം