AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 3:00 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കുടുംബ വഴക്കിനു പിന്നാലെ ഇയാൾ ഭാര്യയെ വെട്ടുകയായിരുന്നു ആറോളം മുറിവുകൾ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുബിനയുടെ കഴുത്തിനും പരിക്ക് പറ്റിയിട്ടുണ്ട്..സുബിനയുടെ കഴുത്തിനും പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ..........

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 02 Nov 2026 | 06:06 PM

തിരുവനന്തപുരം: വർക്കല അയിരൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 3:00 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കുടുംബ വഴക്കിനു പിന്നാലെ ഇയാൾ ഭാര്യയെ വെട്ടുകയായിരുന്നു ആറോളം മുറിവുകൾ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുബിനയുടെ കഴുത്തിനും പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഷാജിന്റെ പേരിൽ അയിരൂർ പോലീസ് കേസെടുത്തു.

ALSO READ:‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ 26 വയസുകാരി മരിച്ച നിലയിൽ

കൊല്ലത്ത് 26 കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കൊല്ലത്ത് 26 വയസ്സുകാരിയെ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം ഭരണിക്കാവിൽ റജീന നിവാസിൽ അഫ്സലിന്റെ ഭാര്യ സായാ ഷാജി ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ ഭർത്താവിനോട് സ്നേഹം മാത്രമാണ് ഉള്ളത് എന്നും സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം എന്നും ആത്മഹത്യ കുറുപ്പിൽ എഴുതിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 8:30 മണിയോടെയാണ് സംഭവം നടന്നത്. ജനലിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തി ഉടനെ തന്നെ വീട്ടുകാർ പാലത്തിറയിലുള്ള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ ഷാജഹാൻ ബിൽഡിങ്ങിൽ ഷാജഹാന്റെയും റിഹാനിയയുടെയും മകളാണ്.

ENGLISH SUMMARY

A husband hacked his wife to death in Ayiroor, Varkala. Indications suggest that the murder stemmed from a dispute following a domestic quarrel. The deceased has been identified as Subina, from Tharatta Thazhethodi Veedu. The Ayiroor police have taken her husband, Shajan, into custody. The incident, which has left the local community in shock, occurred around 3:00 PM today.

Follow Us