AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈൻ എന്നുമുതൽ? നിലവിൽ ഇവിടെയെല്ലാം…

Kochi Metro Pink Line Progress: 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമാണ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പിങ്ക് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ കെഎംആർഎൽ 2019 ജനുവരിയിലാണ് സമർപ്പിച്ചത്. പദ്ധതിയുടെ പ്രാരംഭ ചെലവ് 1,957.05 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.

Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈൻ എന്നുമുതൽ? നിലവിൽ ഇവിടെയെല്ലാം…
കൊച്ചി മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 02 Nov 2026 | 02:33 PM

രാജ്യത്തെ പ്രധാനഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസുകൾ നിർണായകമാണ്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് മെട്രോ സർവീസുള്ളത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആണ് ഇതിന്റെ നിർമ്മാണവും നടത്തിപ്പും നിർവഹിക്കുന്നത്. മെട്രോയുടെ ആദ്യ ഘട്ടം ആലുവയിൽ തുടങ്ങി മഹാരാജാസ് കോളേജ്, വയട്ടാരി, വൈറ്റില വഴി തൃപ്പൂണിത്തുറ ടെർമിനസ് വരെ നീട്ടിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുകയാണ്.

കൊച്ചി മെട്രോ പിങ്ക് ലൈൻ

11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമാണ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി പാലാരിവട്ടം വഴി കാക്കനാട് ഇൻഫോപാർക്ക് / സ്മാർട്ട് സിറ്റി വരെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. പിങ്ക് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ കെഎംആർഎൽ 2019 ജനുവരിയിലാണ് സമർപ്പിച്ചത്. പദ്ധതിയുടെ പ്രാരംഭ ചെലവ് 1,957.05 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.

ALSO READ: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം

2027 ഓഗസ്റ്റിൽ ഇത് പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിവിധ പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സ്റ്റേഷനുകൾക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളും അവസാന ഘട്ടത്തിലാണ്. എലിവേറ്റഡ് വയഡക്റ്റ് നിർമാണം പൂർത്തിയായി. ട്രാക്ക് സ്ഥാപിക്കൽ, സിഗ്നലിങ്, ടെലികോം സംവിധാനങ്ങൾ, ലിഫ്റ്റ് – എസ്കലേറ്ററുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.

രാജ്യത്ത് പിങ്ക് ലൈൻ സർവീസുകൾ എവിടെയെല്ലാം?

ഡൽഹി മെട്രോ

മജ്‌ലിസ് പാർക്ക് മുതൽ ശിവ് വിഹാർ വരെയാണ് പിങ്ക് ലൈൻ സർവീസ് നടത്തുന്നത്.  59 കിലോമീറ്ററിലധികം നീളമുള്ള ഈ പാതയാണ് ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ പിങ്ക് ലൈൻ ശൃംഖല. ഡൽഹിയുടെ പ്രധാന ഭാഗങ്ങളെ വട്ടത്തിൽ ബന്ധിപ്പിക്കുന്നതിനാൽ ഇതിനെ ‘റിംഗ് മെട്രോ’ എന്നും വിളിക്കുന്നു.

ജയ്പൂർ മെട്രോ

ജയ്പൂർ മെട്രോയുടെ ആദ്യ പാത ഔദ്യോഗികമായി പിങ്ക് ലൈൻ എന്നാണ് അറിയപ്പെടുന്നത്. മാനസരോവർ മുതൽ ബഡി ചൗപഡ് വരെയാണ് പിങ്ക് ലൈൻ സർവീസ് നടത്തുന്നത്.

നമ്മ മെട്രോ ബെംഗളൂരു

കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിന്റെ ഉദ്ഘാടനം വരുന്ന നവംബർ 15ന് നടക്കും. ഇതിലെ 7.5 കിലോമീറ്റർ വരുന്ന എലിവേറ്റഡ് ഭാഗത്തിന്റെ നിർമ്മാണവും സുരക്ഷാ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞു. അണ്ടർഗ്രൗണ്ട് ഭാഗത്തിന്റെ നിർമ്മാണവും പൂർത്തിയായി വരുന്നു.

English Summary:

The construction of Kochi Metro Phase 2, also known as the Pink Line, is progressing rapidly, with the Kochi Metro Rail Limited targeting August 2027 for its commissioning. The 11.2-kilometre corridor will connect Jawaharlal Nehru Stadium with Infopark via Kakkanad, improving connectivity and easing traffic congestion in the city.

Follow Us