AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala IAS Transfer: ഐഎഎസ് തലപ്പത്ത് മാറ്റം; രാജമാണിക്യത്തെ മാറ്റി, എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ

Kerala IAS Officers Transfer: കെഎസ്ഇബി തലപ്പത്ത് നിന്ന് മാറ്റിയ എം ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണു മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് ഈ മാറ്റം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോണിനെയും മാറ്റി. പകരം മുഹമ്മദ് ഹനീഷാണ് പുതിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കുക. കെ ആർ ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാകും.

Kerala IAS Transfer: ഐഎഎസ് തലപ്പത്ത് മാറ്റം; രാജമാണിക്യത്തെ മാറ്റി, എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ
MG Rajamanickam IAS , N Prasanth IASImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 06:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമവും തുടർച്ചയായ ഊർജ്ജ പ്രതിസന്ധിയും വലിയ രാഷ്ട്രീയ- ഭരണതല ചർച്ചയായിരിക്കുന്ന പശ്ചാത്തലത്തിൽ കെഎസ്ഇബി (KSEB) തലപ്പത്ത് നിർണായക മാറ്റം. എം ജി രാജമാണിക്യത്തിന് പകരം എൻ പ്രശാന്ത് ഐഎഎസ് പുതിയ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും. കായിക- യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും.

കെഎസ്ഇബി തലപ്പത്ത് നിന്ന് മാറ്റിയ എം ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണു മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് ഈ മാറ്റം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോണിനെയും മാറ്റി. പകരം മുഹമ്മദ് ഹനീഷാണ് പുതിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കുക. കെ ആർ ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യ വകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

ALSO READ: പി പി ദിവ്യക്കെതിരായ ബെനാമി ഇടപാടുകളിലെ അന്വേഷണം: പഞ്ചായത്ത് ഓഫീസിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തു

കെ ആർ ജ്യോതിലാൽ ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കും. ടി വി അനുപമ ആണ് പുതിയ ധനകാര്യവകുപ്പ് സെക്രട്ടറിയായി സ്ഥാനമേൽക്കുക. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കെ ആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി. മിൻഹാജ് ആലമാണ് പുതിയ ധനംവകുപ്പ് അഡി. ചീഫ് സെക്രട്ടറി.

മിൻഹാജ് ആലം ഐഎഎസ് ആഭ്യന്തര-വിജിലൻസ് വകുപ്പുകളിൽ നിന്ന് മാറ്റി ഫിനാൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ നികുതി വകുപ്പ്, പബ്ലിക് പ്രൊക്യൂർമെന്റ് അഡ്‌വൈസറി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ എന്നീ ചുമതലകളും നൽകിയിട്ടുണ്ട്. മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസ് വ്യവസായം, റവന്യൂ (വഖഫ്) വകുപ്പുകളിൽ നിന്ന് മാറ്റി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ഡോ വീണ എൻ മാധവൻ ഐഎഎസ് പട്ടികജാതി/ പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് മാറ്റി കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി ബി നൂഹ് ഐഎഎസ് ജിഎസ്ടി കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി തൊഴിൽ വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. സുഹാസ് എസ് ഐഎഎസ് ജലവിഭവം, ഹൗസിങ് വകുപ്പുകളിൽ നിന്ന് മാറ്റി ഇലക്ട്രോണിക്‌സ് ആൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ശ്രീറാം സാംബശിവ റാവു ഐഎഎസ് എക്‌സൈസ് കമ്മീഷണർ സ്ഥാനത്തോടൊപ്പം പട്ടികജാതി/ പട്ടികവർഗ്ഗ വികസന വകുപ്പ് പ്രത്യേക സെക്രട്ടറിയായി മാറ്റി നിയമിച്ചു.

ഐഎഎസ് തലപ്പത്തെ മാറ്റത്തിൻ്റെ കൂടുതൽ വിവരങ്ങൾ

  • അബ്ദുൽ നാസർ ബി ഐഎഎസ്- സഹകരണ വകുപ്പ് പ്രത്യേക സെക്രട്ടറി
  • ഹരിത വി കുമാർ ഐഎഎസ്- സാമൂഹ്യനീതി വകുപ്പ് പ്രത്യേക സെക്രട്ടറി
  • ജഫർ മാലിക് ഐഎഎസ്- കേരള സ്റ്റേറ്റ് ജിഎസ്ടി കമ്മീഷണർ
  • ഗോപാലകൃഷ്ണൻ കെ ഐഎഎസ്- ശാസ്ത്ര-സാങ്കേതിക വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ പ്രത്യേക സെക്രട്ടറി
  • സുഭാഷ് ടിവി ഐഎഎസ്- ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ
  • അഞ്ജന എം ഐഎഎസ്- ദുരന്തനിവാരണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി
  • ചന്ദ്രശേഖർ എസ് ഐഎഎസ്- ഫിഷറീസ് ആൻ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അഡീഷണൽ സെക്രട്ടറി
  • അഫ്‌സാന പർവീൻ ഐഎഎസ്- മിൽമയുടെ മാനേജിംഗ് ഡയറക്ടർ
  • ദേവിദാസ് എൻ ഐഎഎസ്- എംപ്ലോയ്‌മെന്റ് & ട്രെയിനിങ് ഡയറക്ടർ
  • ആസിഫ് കെ യൂസഫ് ഐഎഎസ്- വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി
  • അനു കുമാരി ഐഎഎസ്- ടൂറിസം ഡയറക്ടർ
  • ഡി ധർമ്മലശ്രീ ഐഎഎസ്- റവന്യൂ & ദുരന്തനിവാരണ വകുപ്പുകളുടെ ജോയിന്റ് സെക്രട്ടറി
  • രാഹുൽ കൃഷ്ണ ശർമ്മ ഐഎഎസ്- കേരള സ്റ്റേറ്റ് ജി.എസ്.ടി. സ്‌പെഷ്യൽ കമ്മീഷണർ
  • സമീർ കിഷൻ ഐഎഎസ്- ജി.എസ്.ടി. അഡീഷണൽ കമ്മീഷണർ

English Summary:

Reshuffle in the IAS administration as 35 IAS officers are transferred. N. Prasanth IAS takes charge as Chairman and Managing Director (CMD) of the Kerala State Electricity Board (KSEB).

Follow Us