AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet Lady Nikhila Arrested: ബുള്ളറ്റിൽ കറങ്ങി ലഹരി വിൽപന; പിടിയിലായത് പല തവണ; ‘ബുള്ളറ്റ് ലേഡിയെ’ കരുതൽ തടങ്കലിലാക്കി എക്സൈസ്

Bullet Lady Nikhila Arrested: ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപ്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ് രീതി. ഇങ്ങനെയാണ് ‘ബുള്ളറ്റ് ലേഡി’ എന്ന പേര് ലഭിച്ചത്. 

Bullet Lady Nikhila Arrested: ബുള്ളറ്റിൽ കറങ്ങി ലഹരി വിൽപന; പിടിയിലായത് പല തവണ; ‘ബുള്ളറ്റ് ലേഡിയെ’ കരുതൽ തടങ്കലിലാക്കി എക്സൈസ്
Bullet Lady Nikhila ArrestedImage Credit source: social media
sarika-kp
Sarika KP | Published: 09 Sep 2025 19:26 PM

കണ്ണൂർ: ലഹരി മരുന്ന് വിൽപ്പന നടത്തിയതിന് ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖില പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് നിഖിലയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. യുവതിയെ കരുതൽ തടങ്കലിലാക്കി. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ലഹരി മരുന്ന് വിൽപ്പൻ നടത്തിയതിന് ഒരു യുവതിയെ കരുതൽ തടങ്കലിലാക്കിയത്.

എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്ട്(ഇന്ത്യ) കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ നടപടി. ഈ നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന വിൽപ്പന നടത്തുന്നവരെ ആറ് മാസം തടങ്കലിൽ വയ്ക്കാം. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Also Read: കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി അപകടം: പ്രതിശ്രുത വധു മരിച്ചു

ഈ വർഷം ഫെബ്രുവരിയിലും നിഖിലയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം നിഖിലയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മെത്താഫിറ്റമിനുമായി നിഖില പിടിയിലാകുന്നത്. ഇതിനു മുൻപ് കഞ്ചാവ് കേസിലും നിഖില പിടിയിലായിട്ടുണ്ട്. 2023 ഡിസംബറിലാണ് രണ്ട് കിലോ കഞ്ചാവ് ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപ്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ് രീതി. ഇങ്ങനെയാണ് ‘ബുള്ളറ്റ് ലേഡി’ എന്ന പേര് ലഭിച്ചത്.