AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

C J Roy Death: കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു, ചോദ്യം ചെയ്യലും ഉണ്ടായില്ല! റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി

C J Roy Death ED Officials: അഡീഷണൽ കമ്മീഷണർ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു റോയിയുടെ സഹോദരന്റെ ആരോപണം. എന്നാൽ ഇത് വാസ്തവമല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ തന്നെ പരിശോധന നടക്കുന്ന സമയത്ത് സ്വയം വെടിയുതിർത്ത് മരിക്കാൻ തക്ക യാതൊരു പ്രശ്നവും അന്നേദിവസം സംഭവിച്ചിട്ടില്ല....

C J Roy Death: കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു, ചോദ്യം ചെയ്യലും ഉണ്ടായില്ല! റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി
C J RoyImage Credit source: Tv9 Network
Ashli C
Ashli C | Published: 01 Feb 2026 | 09:36 AM

കോൺഫിഡൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. സി ജെ റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥർ മൊഴി നൽകി. സി ജെ റോയിയെ ചോദ്യം ചെയ്തിട്ടില്ല എന്നും വെള്ളിയാഴ്ച റെയ്ഡ് നടത്തിയിട്ടില്ല എന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ മൊഴി. കൂടാതെ റെയ്ഡുമായി ബന്ധപ്പെട്ടോ അല്ലാതെയോ അങ്ങോട്ടുമിങ്ങോട്ടും യാതൊരുവിധത്തിലുള്ള തർക്കം ഉണ്ടായിട്ടില്ല എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല കോൺഫി‍‍ന്റ് ഗ്രൂപ്പ് ആസ്ഥാനത്തെ സിസിടിവിയിൽ ഇവയെല്ലാം വ്യക്തമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞ് റോയി സ്വന്തം കാബിനിലേക്ക് പോകുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

എന്നാൽ അഡീഷണൽ കമ്മീഷണർ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു റോയിയുടെ സഹോദരന്റെ ആരോപണം. എന്നാൽ ഇത് വാസ്തവമല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ തന്നെ പരിശോധന നടക്കുന്ന സമയത്ത് സ്വയം വെടിയുതിർത്ത് മരിക്കാൻ തക്ക യാതൊരു പ്രശ്നവും അന്നേദിവസം സംഭവിച്ചിട്ടില്ല എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്ര ഇന്റലിജൻസ് വകുപ്പും റോയിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടക പ്രത്യേക അന്വേഷണസംഘത്തിന് അന്വേഷണ ചുമതല നൽകിയിരുന്നു.ബെംഗളൂരു വെസ്റ്റ് ജോയിന്‍റ് കമ്മിഷണര്‍ സി.വംശികൃഷ്ണയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ആദായ നികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയതിന് ശേഷമുള്ള അഞ്ച് മിനിറ്റ് ഇടവേളയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നേകാലോടെയാണ് റോയ് തന്‍റെ കാബിനിലേക്ക് പോയതെന്നാണ് പൊലീസ് വിശദീകരണം. 20 മിനിറ്റിന് ശേഷം അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Follow Us