AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കും: പി ചിദംബരം

കേരളത്തിന്റെ പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് പതിനാറ് സീറ്റുകളിലാണ്. അവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കും: പി ചിദംബരം
P Chidambaram
Shiji M K
Shiji M K | Published: 21 Apr 2024 | 02:14 PM

തിരുവനന്തപുരം: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും. അഗ്നിവീര്‍ യുവാക്കളോടുള്ള ക്രൂരമായ തമാശയാണ്. സൈനിക വിരുദ്ധ നടപടിയാണ് അഗ്നിവീര്‍ എന്നും ചിദംബരം പറഞ്ഞു.

കേരളത്തിന്റെ പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് പതിനാറ് സീറ്റുകളിലാണ്. അവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും. കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമാണ്. അതില്‍ യുഡിഎഫ് വിജയിക്കുമെന്നും ചിദംബരം പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി രമ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഉള്ള തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുകയാണ് മോദി ചെയ്തതെന്നും ചിദംബരം കൂട്ടിച്ചര്‍ത്തു.

രാജ്യത്തെ ഒരു സ്ഥാനവും സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. സിഎജി പോലും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പത്ത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 32 മാധ്യമപ്രവര്‍ത്തകരാണ്. ഒരു കാര്‍ട്ടൂണിസ്റ്റിന് കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ല. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.