AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സംസ്ഥാനത്ത് ചൂട് തുടരും: 10 ജില്ലകളിൽ ഈ മാസം 24 വരെ യെലോ അലർട്ട്

കോട്ടയം, വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് ചൂട് തുടരും: 10 ജില്ലകളിൽ ഈ മാസം 24 വരെ യെലോ അലർട്ട്
Heat Waves will continue in Kerala
Neethu Vijayan
Neethu Vijayan | Published: 21 Apr 2024 | 01:38 PM

തിരുവനന്തപുരം: താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ 38, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണു പ്രവചനം. ഇതു സാധാരണ താപനിലയെക്കാൾ 2–3 ഡിഗ്രി വരെ കൂടുതലാണ്.

കോട്ടയം, വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി നേരിയ തോതിൽ വേനൽ മഴ പെയ്തിരുന്നു. പകൽ കടുത്ത ചൂടും ഇടവിട്ട് നേരിയ മഴയും പെയ്യുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.

Follow Us