Former MLA Gold Fraud Case: 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെതായി പരാതി; ഇടുക്കി മുൻ എംഎൽഎ അടക്കം 3 പേർക്കെതിരേ കേസ്

Case Filed Against Former MLA Mathew Stephen for Buying Gold Without Payment: ഇടുക്കിയിലെ മുൻ എംഎൽഎയും തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ മാത്യു സ്റ്റീഫൻ, പ്രവർത്തകരായ ജിജി മാത്യു, സുബൈർ, എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Former MLA Gold Fraud Case: 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെതായി പരാതി; ഇടുക്കി മുൻ എംഎൽഎ അടക്കം 3 പേർക്കെതിരേ കേസ്

മുൻ എംഎൽഎ മാത്യു സ്റ്റീഫൻ

Updated On: 

10 Apr 2025 | 09:10 AM

ഇടുക്കി: ജൂവലറി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്. തൊടുപുഴ ജയ്‌കോ ജൂവലറി ഉടമ ജയമോഹൻ വർഗീസാണ് പരാതി നൽകിയത്. അതേസമയം, തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും പ്രതികൾ തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.

ഇടുക്കിയിലെ മുൻ എംഎൽഎയും തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ മാത്യു സ്റ്റീഫൻ, പ്രവർത്തകരായ ജിജി മാത്യു, സുബൈർ, എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തൊടുപുഴ പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജനുവരിയിലാണ് സംഭവം നടന്നത്. പണം നൽകാതെ 10 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെന്നും പിന്നീട് പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമ നൽകിയ പരാതി.

നേരത്തെ നിർധന കുടുംബത്തെ സഹായിക്കാനെന്ന് പറഞ്ഞ് ഇതേ ജ്വല്ലറിയിൽ നിന്ന് 1,69,000 രൂപയുടെ സ്വർണ്ണം മാത്യു സ്റ്റീഫൻ വാങ്ങിയിരുന്നു. പിന്നീട് പണം നൽകാമെന്നയിരുന്നു അന്നും പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടർന്നാണ് 10 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെട്ടത്. എന്നാൽ ജ്വല്ലറി ഉടമ ഇത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ജിജിയും സുബൈറും ചേർന്ന് ജ്വല്ലറിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇത് തുടർന്നതോടെ ജ്വല്ലറി ഉടമ പ്രതികൾ ആവശ്യപ്പെട്ട സ്വർണം നൽകി.

ഒടുവിൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, വാങ്ങിയ സ്വർണത്തിന് താൻ പണം നൽകിയതാണെന്നും, 10 ലക്ഷം രൂപയുടെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു. ജിജിയും, സുബൈറും തട്ടിപ്പുകാരാണെന്ന് അറിഞ്ഞതോടെ ജനാധിപത്യ സംരക്ഷണ സമിതിയിൽ നിന്നും രാജിവച്ചെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ കോട്ടയത്ത് റിമാൻഡിലായിരുന്ന ജിജിയെയും, സുബൈറിനെയും തൊടുപുഴ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ എടുത്തു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്
ആ ദിലീപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു, സസ്പെൻസ് പൊളിച്ച് ജോണി ആൻ്റണി
എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദി?