AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വൈറലാകാൻ പാതിരാത്രി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീൽസ് എടുക്കലും! യുവാക്കൾക്കെതിരെ കേസ്

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയാണ് യുവാക്കൾ സെമിത്തേരി തന്നെ തിരഞ്ഞെടുത്തത്. ഇതിനായി നഗര പരിസരത്തുള്ള പള്ളിയുടെ സെമിത്തേരിയിൽ എത്തി.ശേഷം മതില് ചാടിക്കിടന്ന് നാലുപേർ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ആടിപ്പാടി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.ഇതിനിടെ ഇവയെല്ലാം തന്നെ സെമിത്തേരിയിലെ സിസിടിവി യിലും പതിഞ്ഞിരുന്നു. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി....

വൈറലാകാൻ പാതിരാത്രി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീൽസ് എടുക്കലും! യുവാക്കൾക്കെതിരെ കേസ്
PoliceImage Credit source: Tv9 Network
Ashli C
Ashli C | Updated On: 27 Mar 2026 | 11:11 AM

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് സാഹസിക പ്രവർത്തനങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ കേസ്. റീല് വൈറലായതോടെ നാട്ടിൽ നിൽക്കാൻ സാധിക്കാതെ യുവാക്കൾ നാടുവിട്ടതായാണ് സൂചന. കഴിഞ്ഞദിവസം അർദ്ധരാത്രി രണ്ടരയോടെയാണ് സംഭവം.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയാണ് യുവാക്കൾ സെമിത്തേരി തന്നെ തിരഞ്ഞെടുത്തത്. ഇതിനായി നഗര പരിസരത്തുള്ള പള്ളിയുടെ സെമിത്തേരിയിൽ എത്തി.ശേഷം മതില് ചാടിക്കിടന്ന് നാലുപേർ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ആടിപ്പാടി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.

ALSO READ:‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം… ജയിലിൽ കഴിയാൻ പൂതി‘; മോഷണം, യുവാവ് പിടിയിൽ

ഇതിനിടെ ഇവയെല്ലാം തന്നെ സെമിത്തേരിയിലെ സിസിടിവി യിലും പതിഞ്ഞിരുന്നു. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. ഇവർക്കെതിരെ സമൂഹത്തിൽ സ്പർദ ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിന് നോർത്ത് പോലീസ് കേസെടുത്തു. യുവാക്കളെ വീഡിയോകളിലൂടെ എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും യുവാക്കൾ സംഭവം പ്രശ്നമായതോടെ നാട് വിട്ടു പോവുകയായിരുന്നു.

 

Follow Us