AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കൊച്ചിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി: മുനവ്വറലി തങ്ങളും പികെ ഫിറോസ് എംഎൽഎയും ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

traffic jam in Kochi: യൂത്ത് ലീഗ് ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുന്നതിനിടെ ഗതാഗതം തടസപ്പെടുകയും ഇതിൽ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ അ‌ടക്കമുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ജാഥയ്ക്ക് പോലിസ് അനുമതിയുണ്ടായിരുന്നു, എന്നാൽ, ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

കൊച്ചിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി: മുനവ്വറലി തങ്ങളും പികെ ഫിറോസ് എംഎൽഎയും ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
Case Registered Against Munavarali Thangal And Pk Firos MlaImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 09 Nov 2026 | 10:35 AM

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ കൊച്ചിയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയ സംഭവത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് എംഎൽഎ ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയും കേസെടുത്തു. ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുന്നതിനിടെ ഗതാഗതം തടസപ്പെടുകയും ഇതിൽ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ അ‌ടക്കമുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ജാഥയ്ക്ക് പോലിസ് അനുമതിയുണ്ടായിരുന്നു, എന്നാൽ, ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള റാലി നേരത്തെ കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് ബോൾഗാട്ടി ജംഗ്ഷനിൽ നിന്ന് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജന്തർമന്ദർ സ്ക്വയർ എന്ന് അ‌വകാശപ്പട്ടുകൊണ്ടുള്ള വമ്പൻ റാലി പ്ലാൻ ചെയ്തെങ്കിലും ഗതാഗതം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതാണ് സംഘാടകർക്ക് കുരുക്കായത്.

ALSO READ: അ‌മ്മയും പതിനേഴുകാരൻ മകനും കൂട്ടുകാരും ചേർന്ന് സമപ്രായക്കാരനെ മർദ്ദിച്ച് പരസ്യവിചാരണ; 5 പേർ അ‌റസ്റ്റിൽ

ഇന്ന് ബ്ലോക്ക് കോട്ടയത്ത്; സിഐടിയു സമ്മേളന സമാപനം ഉച്ചയ്ക്ക്

ഇന്ന് ഉച്ച മുതൽ കോട്ടയം നഗരവും ബ്ലോക്കിൽ വലയാൻ സാധ്യത. സിഐടിയുവിന്റെ പതിനാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം ഉണ്ടാകും എന്നതിനാലാണ് കുരുക്കിന് സാധ്യതയേറിയത്. വിഎസ്‌ അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം നെഹ്‌റു സ്റ്റേഡിയം) പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ആണ് ഉദ്‌ഘാടനം ചെയ്യുന്നത്. ഗതാഗതം ​​മുടങ്ങാതിരിക്കാൻ പോലീസ് നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരുലക്ഷംപേർ അണിനരക്കുന്ന മഹാറാലിയാണ് നടക്കുക എന്നാണ് സംഘാടകർ അ‌വകാശപ്പെട്ടിരിക്കുന്നത്. കുരുക്ക് ഒഴിവാക്കാൻ ഉച്ചകഴിഞ്ഞ് 2 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നഗരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം അനുവദിക്കില്ല. ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജങ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.

നാട്ടകം ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം. മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജങ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.

കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം. ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജങ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.

മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജങ്ഷനിൽനിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴി പോകണം. തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം. കെകെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ ഐഡ ജങ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം. കെകെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജങ്ഷൻ വഴി തിരികെ പോകണം.

English Summary

A case has been registered against 12 individuals including Muslim Youth League State President Sayyid Munavarali Shihab Thangal and MLA PK Firos as well as approximately 2,000 unidentified persons, in connection with a traffic blockade in Kochi during the Muslim Youth League state conference.

Follow Us