Chakkulathukavu Pongala: നാളെ ചക്കുളത്തുകാവ് പൊങ്കാല; ഗതാഗത നിയന്ത്രണം ഇന്ന് രാത്രി മുതൽ

Chakkulathukavu Temple Pongala on Thrikkarthika: ദേവിക്ക് മുന്നിൽ പൊങ്കാല സമർപ്പിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലേക്കും പരിസരങ്ങളിലേക്കും എത്തിച്ചേർന്നു തുടങ്ങി.ക്ഷേത്രത്തിലും സമീപ റോഡുകളിലും ഇന്ന് വൈകിട്ടോടെ പൊങ്കാലക്കലങ്ങൾ നിറയും. പൊങ്കാലയോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹ‍നങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Chakkulathukavu Pongala: നാളെ ചക്കുളത്തുകാവ് പൊങ്കാല; ഗതാഗത നിയന്ത്രണം ഇന്ന് രാത്രി മുതൽ

പ്രതീകാത്മക ചിത്രം

Updated On: 

23 Nov 2026 | 01:56 PM

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല തൃക്കാർത്തിക ദിനമായ നാളെ (നവംബർ 24) നടക്കും. ദേവിക്ക് മുന്നിൽ പൊങ്കാല സമർപ്പിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലേക്കും പരിസരങ്ങളിലേക്കും എത്തിച്ചേർന്നു തുടങ്ങി.ക്ഷേത്രത്തിലും സമീപ റോഡുകളിലും ഇന്ന് വൈകിട്ടോടെ പൊങ്കാലക്കലങ്ങൾ നിറയും. പൊങ്കാലയോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാന ചടങ്ങുകളും സമയക്രമവും

നാളെ രാവിലെ 9 മണിക്ക് വിളിച്ചുചൊല്ലി പ്രാർഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാര പൊങ്കാലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഇതോടൊപ്പം നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.

രാവിലെ 9.30-ന് മേൽശാന്തി രഞ്ജിത്ത് നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാല അടുപ്പിന് സമീപത്തേക്ക് എത്തിക്കും. വേദപണ്ഡിതൻ രമേശ് ഇളമൺ നമ്പൂതിരി വിളിച്ചുചൊല്ലി പ്രാർഥന നടത്തിയ ശേഷം അടുപ്പിൽ അഗ്നി പകരുകയും വാർപ്പിൽ അരി ഇടുകയും ചെയ്യും. അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർന്നുള്ള ചടങ്ങുകൾ നടക്കുന്നതാണ്.

ALSO READ: നാളെ സ്കൂളിൽ പോകണ്ട! ഈ ജില്ലയിൽ പ്രാദേശിക അവധി; വിശദവിവരങ്ങൾ

ഗതാഗത നിയന്ത്രണങ്ങൾ

പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഇന്ന് (നവംബർ 23) രാത്രി 11 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ എസി റോഡ് വഴി തിരിഞ്ഞു പോകണം.

എടത്വയിൽ നിന്ന് തിരുവല്ലയിലേക്ക് വരുന്ന വാഹനങ്ങൾ എടത്വ – പാരേത്തോട് വഴി പോകണം.എടത്വയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് വരുന്ന വാഹനങ്ങൾ എടത്വ പൊലീസ് സ്റ്റേഷന് മുൻവശത്തുകൂടി തായങ്കരി വഴി എസി റോഡിൽ പ്രവേശിച്ച് പോകണമെന്ന് എടത്വ എസ്ഐ എൻ. രാജേഷ് അറിയിച്ചു.

പാർക്കിംഗ് ക്രമീകരണങ്ങൾ

  1. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനം, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
  2. കോട്ടയം, പുനലൂർ ഭാഗങ്ങളിൽ നിന്നുള്ളവയ്ക്ക് തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
  3. ആലപ്പുഴ, എറണാകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി ഏയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

English Summary:

The famous Pongala festival at Chakkulathukavu Bhagavathy Temple in Alappuzha district will be held on November 24, coinciding with the Thrikkarthika festival.  Traffic restrictions will be imposed on the Thiruvalla–Ambalappuzha State Highway from 11 pm on November 23 to 2 pm on November 24.

Loading...
Unable to load recommendations.
Follow Us
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി