AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayattoor Chithrapriya’s Death: ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, കൊലപാതകത്തിലേക്ക് നയിച്ചത് സംശയം; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

Chithrapriya Murder Case: കൊലപാതകം നടത്തുമ്പേൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.

Malayattoor Chithrapriya’s Death: ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, കൊലപാതകത്തിലേക്ക് നയിച്ചത് സംശയം;  മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
കൊല്ലപ്പെട്ട ചിത്രപ്രിയ, പ്രതി അലൻ
sarika-kp
Sarika KP | Updated On: 11 Dec 2025 06:36 AM

മലയാറ്റൂർ: മലയാറ്റൂർ സെബിയൂരിൽ ചിത്രപ്രിയയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ സംശയമെന്ന് പോലീസ്. ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന് സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടത്തുമ്പേൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട ചിത്രപ്രിയയും പ്രതി അലനും പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ ചിത്രപ്രിയ ബെംഗളൂരുവിൽ പഠിക്കാൻ പോയതുമുതൽ ഇരുവരും തമ്മിലുള്ള സൗഹൃദം കുറഞ്ഞു. ബെംഗളൂരുവിൽ ചിത്രപ്രിയയ്ക്ക് മറ്റൊരു സുഹൃത്ത് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇക്കാ‌ര്യം പറഞ്ഞ് ഇരുവരും തർക്കങ്ങൾ പതിവായിരുന്നു.

Also Read:പെൺകുട്ടിക്ക് മറ്റൊരു ആൺസുഹൃത്തുള്ളതായി സംശയിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്

സംഭവം നടന്ന ദിവസം ചിത്രപ്രിയയുടെ അച്ഛൻ ഷൈജുവും അമ്മ ഷിനിയും നാട്ടിലെ അയ്യപ്പസേവാ സംഘത്തിന്റെ അയ്യപ്പൻ വിളക്കിൽ പങ്കെടുക്കുകയായിരുന്നു. മകൾ താലപ്പൊലിയിൽ പങ്കെടുക്കാൻ എത്താതിനെ തുടർന്ന് അച്ഛൻ ചിത്രപ്രിയയെ ഫോണിൽ വിളിച്ചു. ഉടൻ എത്താം എന്ന് പറഞ്ഞിരുന്നെങ്കിലും ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് അലനെയും ഫോണിൽ വിളിച്ചു. എന്നാൽ താൻ സെബിയൂർ റോഡിൽ ഇറക്കിവിട്ടുവെന്നായിരുന്നു അലന്റെ മറുപടി. ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്നാണ് കാലടി പോലീസിൽ പരാതി നൽകിയത്.

തുടർന്ന് ഇന്നലെയായിരുന്നു ചിത്രപ്രിയയുടെ മൃതദേഹം വീട്ടിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് നാൾ പഴക്കം ഉണ്ട്. തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റതാണ് മരണ കാരണം. തുടർന്ന് സുഹൃത്ത് അലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് കല്ലുകൊണ്ട് ചിത്രപ്രിയയെ ആക്രമിച്ചെന്ന് അലൻ സമ്മതിച്ചു. തുടർന്ന് വൈകീട്ട് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.