AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSEB: രണ്ട് മാസത്തേക്ക് കറണ്ട് പോകില്ല? പ്രതിസന്ധി കൃത്രിമമോ എന്ന് അന്വേഷിക്കും

കേരളത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ്ജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധി നിലവിലില്ലാത്തതിനാൽ തൽക്കാലം പുതിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് (ജി.എൻ.എ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല.

KSEB: രണ്ട് മാസത്തേക്ക് കറണ്ട് പോകില്ല? പ്രതിസന്ധി കൃത്രിമമോ എന്ന് അന്വേഷിക്കും
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Amal KV
Amal KV | Published: 09 Nov 2026 | 04:40 PM

തിരുവനന്തപുരം: കേരളത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ്ജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധി നിലവിലില്ലാത്തതിനാൽ തൽക്കാലം പുതിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് (ജി.എൻ.എ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജി എൻ എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ എടുത്ത തീരുമാനം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടെന്ന മുൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണ് വന്നത് എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഉടനടി വൈദ്യുതി കരാറില്ലെങ്കിൽ പവർകട്ട് അനിവാര്യമാണ് എന്നായിരുന്നു അന്നത്തെ കെഎസ്ഇബി ചെയർമാനായ രാജമാണിക്യത്തിന്റെ കുറിപ്പ്. വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കണം എന്ന സമ്മർദ്ദത്തിന് പിന്നിലെ കാരണമെന്തായിരുന്നു എന്നാണ് അത്തരക്കാർ പ്രധാനമായും പരിശോധിക്കുക. പ്രതിസന്ധി ഇല്ലായെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി എന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചതായാണ് വിവരം.

Follow Us