AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KM Shaji: കെഎം ഷാജിക്കെതിരെ ഗതാഗത കമ്മീഷണർക്ക് പരാതി; സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയ്ക്കെതിരെയാണ്

KM Shaji Controversy:ദേശീയ പതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. മന്ത്രിയുടെ നടപടി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും ആരോപണം. മാത്രമല്ല ഉടമയ്ക്കെതിരെയും ആരോപണമുണ്ട്. ആ വ്യക്തി വാഹനം വിട്ട് നൽകിയത് പരസ്പര നേട്ടത്തിന് വേണ്ടിയാണെന്നും പരാതിയിൽ പരാമർശിക്കുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും, വാഹന ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.............

KM Shaji: കെഎം ഷാജിക്കെതിരെ ഗതാഗത കമ്മീഷണർക്ക് പരാതി; സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയ്ക്കെതിരെയാണ്
K M ShajiImage Credit source: Social Media
Ashli C
Ashli C | Published: 25 Sep 2026 | 02:48 PM

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെ എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മന്ത്രിക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി പരാതി. ഗതാഗത കമ്മീഷണർക്ക് പരാതി നൽകിയത് ഹൈക്കോടതി അഭിഭാഷകനാണ്. മന്ത്രിമാരുടെ പെരുമാറ്റത്തിന് വിരുദ്ധമാണ് കെഎം ഷാജിയുടെ നടപടി എന്നാണ് പരാതിയിൽ പരാമർശിക്കുന്നത്. സ്വകാര്യ കാറിൽ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമാണെന്നും പരാതിയിൽ ആരോപിക്കുന്നു. കൂടാതെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക നമ്പർ ഉപയോഗിച്ചത് നിയമവിരുദ്ധമാണ് എന്നും പരാതിയിൽ പറയുന്നു.

വാഹനം വിട്ട് നൽകിയത് പരസ്പര നേട്ടത്തിന്….

ദേശീയ പതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. മന്ത്രിയുടെ നടപടി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും ആരോപണം. മാത്രമല്ല ഉടമയ്ക്കെതിരെയും ആരോപണമുണ്ട്. ആ വ്യക്തി വാഹനം വിട്ട് നൽകിയത് പരസ്പര നേട്ടത്തിന് വേണ്ടിയാണെന്നും പരാതിയിൽ പരാമർശിക്കുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും, വാഹന ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ ഔദ്യോഗിക ചിഹ്നങ്ങൾ ദുരുപയോഗം ചെയ്തതിൽ നടപടിയെടുക്കണമെന്നും ആവശ്യം.

ALSO READ:നരബലിക്ക് ജീവപര്യന്തം, ആഭിചാര ലൈംഗികാതിക്രമത്തിന് 10 വർഷം തടവ്, പിഴ; പുതിയ ദുർമന്ത്രവാദ കുറ്റങ്ങളും ശിക്ഷയും

അതേസമയം ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചത് വിവാഹിതമായതിന് പിന്നാലെ മന്ത്രി കാർ തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് കെഎം ഷാജി ഉപയോഗിച്ചിരുന്നത് . തന്റെ സുഹൃത്താണ് എന്നാണ് ഇയാളെ കുറിച്ച് കെഎം ഷാജി പറഞ്ഞത്. മാത്രമല്ല കെഎം ഷാജിയുടെ യാത്രയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശനും രംഗത്തെത്തിയിരുന്നു.

കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്ത ഒരു കുറ്റമാണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. മന്ത്രിയുടെ വാഹനം കേടായതിനെ തുടർന്നാണ് മറ്റൊരു വാഹനം ഉപയോഗിക്കാൻ പ്രോട്ടോകോൾ വിഭാഗം അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. വാഹനം കേടായപ്പോൾ അനുമതി കൊടുത്തുവെന്നും ഓർഡർ തന്റെ കയ്യിലിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടുദിവസത്തേക്ക് നൽകി അനുമതിയേക്കാൾ കുറച്ചു മണിക്കൂറുകൾ കൂടുതൽ യാത്ര ചെയ്തതാണ് ഇപ്പോൾ ഗുരുതരമായ കുറ്റകൃത്യം എന്നും അദ്ദേഹം ചോദിച്ചു.

ENGLISH SUMMARY

A complaint has been filed demanding action against the Minister regarding his official travel in a private vehicle. The complaint was submitted to the Transport Commissioner by a High Court lawyer. It states that K.M. Shaji’s action violates the code of conduct expected of ministers. The complaint also alleges that the use of the “Kerala State” label on the private car is illegal.

 

Follow Us