VD Satheesan: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനയാത്ര; കേരള ലോകായുക്തയിൽ പരാതി
Complaint against VD Satheesan:ചിപ്സൺ എയർവെയ്സ് ആണ് 19.88 കോടി രൂപ മുടക്കി മുഖ്യമന്ത്രി വിഡി സതീശന്റെ ചാർട്ട് വിമാനയാത്രയ്ക്ക് തുക മുടക്കിയത് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ചിപ്സൺ എയർവെയ്സിൽ നിന്നും മുഖ്യമന്ത്രി അനധികൃതമായി സൗജന്യം പറ്റിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഹെലികോപ്റ്റർ കരാറടക്കം ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യം....

Vd Satheesan (12)
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനയാത്രയിൽ കേരള ലോകായുക്തയിൽ പരാതി. പൊതുപ്രവർത്തകനായ കെഎം ഷാജഹാനാണ് മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ലോകായുക്തയിൽ പരാതി നൽകിയത്. വിമാന യാത്രയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിപ്സൺ എയർവെയ്സ് ആണ് 19.88 കോടി രൂപ മുടക്കി മുഖ്യമന്ത്രി വിഡി സതീശന്റെ ചാർട്ട് വിമാനയാത്രയ്ക്ക് തുക മുടക്കിയത് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിൽ ചിപ്സൺ എയർവെയ്സിൽ നിന്നും മുഖ്യമന്ത്രി അനധികൃതമായി സൗജന്യം പറ്റിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഹെലികോപ്റ്റർ കരാറടക്കം ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യം.. മുഖ്യമന്ത്രിക്കെതിരെ അഴിമതിയും സ്വജനപക്ഷപാദവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.
ALSO READ: ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കുക
ചാർട്ടേഡ് വിമാനയാത്ര ആരാണ് സ്പോൺസർ ചെയ്തത്?
അതേസമയം മലപ്പുറത്തേക്കുള്ള ചാർട്ടേഡ് വിമാനയാത്ര ആരാണ് സ്പോൺസർ ചെയ്തത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് ധാർഷ്ട്യത്തോടെ ഇപ്പോഴും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അതാരാണ് എന്ന് പറയില്ല എന്നും ഇനിയും പോകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞദിവസം ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർത്തകരോട് നിങ്ങളെ കാണാൻ അല്ല ഞാനിപ്പോൾ വന്നത് നിങ്ങൾക്ക് ഇപ്പോൾ മറുപടി തരേണ്ടതില്ല എന്നായിരുന്നു പറഞ്ഞത്. മാത്രമല്ല മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ പേരും ഉയർന്നുവന്നിരുന്നു. ഇതിനോട് മുഖ്യമന്ത്രി ഇനിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഒരു ജനസേവകന് ചേർന്ന രീതിയല്ല മുഖ്യമന്ത്രിയുടെ ഈ മറുപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.മാത്രമല്ല യുഡിഎഫ് നേതൃത്വം സ്പോൺസർഷിപ്പിലുള്ള മുഖ്യമന്ത്രിയുടെ യാത്രയോട് പ്രതികരിക്കുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ടെന്നും സൂചന. ഈ സാഹചര്യത്തിൽ വിവാദങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് മന്ത്രിമാരും മറ്റു നേതാക്കളും. ഇതിനുള്ള മറുപടി മുഖ്യമന്ത്രി തന്നെ തരും എന്ന ഒരു നിലപാടിലാണ് മറ്റു നേതാക്കൾ. എന്നാൽ ഡോക്ടർ ശശി തരൂർ എംപി മുഖ്യമന്ത്രിയുടെ വിമാനയാത്ര ന്യായീകരിച്ചാണ് രംഗത്തെത്തിയത്.
ENGLISH SUMMARY
A complaint has been filed with the Kerala Lokayukta regarding Chief Minister V.D. Satheesan’s chartered flight journey. Public activist K.M. Shajahan lodged the complaint, seeking an inquiry into the trip. A sum of ₹19.88 crore was spent on the chartered flight for the Chief Minister through Chipson Airways.