Kerala Weather Update: ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കുക
Kerala Weather Update on September 26 Saturday:ഇന്ന് പുലർച്ചെ 2:30 മുതൽ സെപ്റ്റംബർ 28 തിങ്കളാഴ്ച വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ തിരമാല ഉയരാൻ സാധ്യത. ഇതിന്റെ ഭാഗമായി തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പ്. അതിനാൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്............
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ ജാഗ്രത നിർദ്ദേശം
അതേസമയം കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും സാധ്യത. ഇന്ന് പുലർച്ചെ 2:30 മുതൽ സെപ്റ്റംബർ 28 തിങ്കളാഴ്ച വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ തിരമാല ഉയരാൻ സാധ്യത. ഇതിന്റെ ഭാഗമായി തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പ്. അതിനാൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
ALSO READ:സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം ജില്ലയിലെ മുനമ്പം എച്ച് മുതൽ മറുവക്കാട് വരെ, തൃശ്ശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ജില്ലയിലെ ചെമ്പോല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ, കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെ, കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ.
കൂടാതെ തമിഴ്നാട്ടിലെ കന്യാകുമാരി രാമനാഥപുരം തൂത്തുക്കുടി തിരുനെൽവേലി തീരദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ഉള്ള ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
കടച്ചക്ഷോഭം രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തിക്കൊണ്ട് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്ന ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കൂടാതെ മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ ഈയൊരു സാഹചര്യത്തിൽ കരക്കടിപ്പിക്കുന്നതും അപകടമാണ്.
ENGLISH SUMMARY
Rain is likely in the state today as well; however, no specific alerts have been issued for any district. Over the next three hours, isolated areas in the Thrissur and Palakkad districts of Kerala may experience light rain accompanied by thunderstorms and strong winds reaching speeds of up to 40 km/h.