കോഴിക്കോട് സമരം ചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് പൂട്ടിയിട്ടതായി പരാതി

Kozhikode Nurse Strike: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് ആശുപത്രി അധികൃതർ മുറിയിൽ പൂട്ടിയിട്ടത് എന്ന് ആരോപണം ഉയരുന്നത്. തുടർന്ന് നേഴ്സുമാരുടെ സംഘടന പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധം നടത്തുകയായിരുന്നു....

കോഴിക്കോട് സമരം ചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് പൂട്ടിയിട്ടതായി പരാതി

Nurses Strike (1)

Published: 

09 Mar 2026 | 01:19 PM

കോഴിക്കോട്: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് ആശുപത്രി അധികൃതർ മുറിയിൽ പൂട്ടിയിട്ടത് എന്ന് ആരോപണം ഉയരുന്നത്. തുടർന്ന് നേഴ്സുമാരുടെ സംഘടന പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധം നടത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സമരം ചെയ്യുന്ന 25 ഓളം നേഴ്സുമാരെ ക്ലാസിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് അധികൃതൽ മുറിയിലേക്ക് വിളിപ്പിച്ചത് തുടർന്ന് മുറിയിൽ എത്തിയ നഴ്സുമാരെ ജോലി ചെയ്യുവാനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയതായും ആശുപത്രിയിലെ നേഴ്സുമാരുടെ സംഘടന പ്രസിഡന്റ് മുനീർ പറയുന്നു. പുതിയതായി ജോലിക്ക് ജോയിൻ ചെയ്ത നേഴ്സുമാരെയാണ് അധികൃതർ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു വിളിപ്പിക്കുകയും പിന്നീട് പൂട്ടിയിടുകയും ചെയ്തത്.

ഇതറിഞ്ഞ് കോഴിക്കോട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം ചെയ്യുകയായിരുന്ന സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിലേക്ക് എത്തി പ്രതിഷേധം നടത്തുകയും ചെയ്തു. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ നോട്ടീസ് നൽകിയതാണ് എന്നാൽ വീട്ടുകാരെ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ആശുപത്രി മാനേജ്മെന്റ് ചെയ്തത് എന്നും നേഴ്സുമാർ പറയുന്നു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച സമ്പൂർണ്ണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത് അത്യാഹിത വിഭാഗങ്ങൾ അടക്കം പ്രവർത്തിക്കുന്നില്ല.

Loading...
Unable to load recommendations.
Follow Us
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ