Operation Soundarya: ‘ഓപ്പറേഷൻ സൗന്ദര്യ’; പരിശോധനയിൽ ഒന്നര ലക്ഷം രൂപ വരുന്ന സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു

Operation Soundarya Products Worth Over One Lakh Rupees Seized: കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ ലൈസന്‍സുകൾ ഇല്ലാതായും നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Operation Soundarya: ഓപ്പറേഷൻ സൗന്ദര്യ; പരിശോധനയിൽ ഒന്നര ലക്ഷം രൂപ വരുന്ന സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു

Representational Image

Updated On: 

10 Feb 2025 | 10:00 PM

തിരുവനന്തപുരം: വിപണിയിൽ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’യുടെ മൂന്നാം ഘട്ടം ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 101 സ്ഥാപനങ്ങളിൽ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയ വസ്തുക്കൾ ആണ് പ്രധാനമായും പരിശോധന നടത്തിയത്.

കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ ലൈസന്‍സുകൾ ഇല്ലാതായും നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒന്നര ലക്ഷത്തിലധികം രൂപ വില വരുന്ന ഗുണനിലവാരമില്ലാത്ത കോസ്മെറ്റിക് ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 59 സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം വരുന്നത് അനുസരിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ALSO READ: അന്നവർ ഭ്രാന്തനെന്ന് വിളിച്ചയാൾ, 100 ഏക്കർ കാടിൻ്റെ ഉടമയോ? ആരാണ് കേരളത്തിന് കല്ലൂർ ബാലൻ?

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’യുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ രാസവസ്തുക്കള്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ ആണ് അന്ന് പിടിച്ചെടുത്തത്. 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അന്ന് പരിശോധനാഫലത്തിൽ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കാൻ സാധ്യത ഉള്ളതാണ്. ഇതേ തുടർന്നാണ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

ഉപയോക്താക്കൾ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോൾ ഏറെ ശ്രദ്ധ ചെലുത്തണം. വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. ലേബൽ നോക്കി വേണം സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങാൻ. ഇതിൽ എന്തെങ്കിലും പരാതി ഉള്ളവർ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിച്ചു വിവരം അറിയിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ