MVD Challan: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും

MVD to Remove Speed Camera Photos From Challan: റോഡുകളിലെ എ. ഐ ക്യാമറകൾ വഴി ഫൈൻ അടിച്ചാൽ  ചലാൻ നോട്ടീസ് ലെറ്ററായി വീട്ടിലേക്ക് അയക്കുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈൻ നോട്ടീസുകളിൽ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്കും മറ്റും ഇടയാക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ - ചെലാൻ പോർട്ടൽ പരിഷ്കരിച്ചു.

MVD Challan: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും

പ്രതീകാത്മക ചിത്രം

Updated On: 

24 Sep 2026 | 02:56 PM

തിരുവനന്തപുരം: റോഡുകളിലെ എ. ഐ ക്യാമറകൾ വഴി ഫൈൻ അടിച്ചാൽ  ചലാൻ നോട്ടീസ് ലെറ്ററായി വീട്ടിലേക്ക് അയക്കുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈൻ നോട്ടീസുകളിൽ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്കും മറ്റും ഇടയാക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ – ചെലാൻ പോർട്ടൽ പരിഷ്കരിച്ചു. ഇനിമുതൽ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കുവാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ ഇതിനായി ആവശ്യമാണ്. ഫൈൻ ചുമത്തുന്നത് സംബന്ധിച്ച് അറിയിപ്പ് വരുന്ന എസ്എംഎസിലേക്കുള്ള ചേലാൻ നമ്പർ ഉപയോഗിച്ച് പിഴ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. നേരത്തെ രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏതു വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കുവാനും നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ ഈ സൗകര്യത്തെ ചിലർ ദുരുപയോഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഉടമകളായ വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read: മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമോ? സത്യമെന്ത്; വ്യക്തത വരുത്തി എംവിഡി

ട്രാഫിക് കൺട്രോൾ റൂമുകളിൽ നിന്നും അയക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വഴിവെച്ചിരുന്നു. പിഴ ചുമത്തിയ ചെലാൻ നോട്ടീസ് കളിലെ ഫോട്ടോ വഴിയും പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ പല കുടുംബങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യത ഉറപ്പാക്കുന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്.

വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാമെങ്കിലും പൊതു സ്ഥലത്തെ നിയമ ലംഘനങ്ങൾ പകർത്താൻ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ അവിടെയും സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നു. അതേസമയം പിഴ ചുമത്തുന്നതിൽ കൃത്യത ഉറപ്പാക്കണം എന്നതിനാൽ പൂർണ്ണമായും നിമലംഘനങ്ങളുടെ ചിത്രങ്ങൾ രഹസ്യമാക്കാൻ കഴിയില്ല. മാത്രമല്ല കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതും ഉണ്ട്. തങ്ങളുടെ വാഹനത്തിന് പിഴ ചുമത്തിയത് സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ട് എങ്കിൽ https://echallan.parivahan.nic.in/grievance  എന്ന വെബ്സൈറ്റ് വഴി അധികൃതരെ അറിയിക്കാം.

English Summary

It is customary for challan notices to be mailed to one’s home following traffic violations detected by AI cameras on the roads; these notices often include photographs documenting the violation. However, following reports that such notices containing these images were leading to family disputes and other issues, the e-challan portal has been updated to keep the photographs private.

Loading...
Unable to load recommendations.
Follow Us
Related Stories
KSRTC BUS: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം, ആവശ്യം ഉന്നയിച്ച് അബിൻ വർക്കി എം.എൽ.എ
VD Satheesan: ചെലവ് 19.88 ലക്ഷം! മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണം സ്പോൺസർ ചെയ്തത് ചിപ്സൺ ഏവിയേഷൻ
Sabarimala Ghee Scam: നഷ്ടം 17.14 ലക്ഷം രൂപ! ശബരിമല നെയ്യ് വില്പന ക്രമക്കേടിൽ വിജിലൻസ് റിപ്പോർട്ട്
Kerala Rain Alert: കുടയെടുക്കാൻ മറക്കണ്ട! തെക്കും വടക്കുമെല്ലാം കനത്ത മഴ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
VD Satheesan: CMRL മുൻ എംഡി യോട് പണം വാങ്ങിയോ? പണം നൽകിയിരുന്നോ? ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
Kerala Lottery Result Today: കാരുണ്യം ചൊരിഞ്ഞ് ഭാഗ്യദേവത; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് വേഗം പരിശോധിക്കാം
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video