Bus Harassment Case: ദീപകിൻ്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതി ഒളിവിൽ?, കേസെടുത്ത് പോലീസ്
Deepak Death Case: ദീപകിന്റെ മരണത്തിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തിയാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ യുവതി ഒളിവിലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദീപകിന്റെ മരണത്തിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തിയാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ യുവതി ഒളിവിലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ALSO READ: ‘യുവതിക്കെതിരെ ഏതറ്റം വരെയും പോകും’; ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ദീപക്കിനെ (42) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക് കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തനിക്കെതിരേ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതി വീഡിയോയിൽ കൂടി ആരോപിച്ചത്.
എന്നാൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി യുവതി വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതി നടത്തിയ വ്യാജ ആരോപണത്തിൽ മനംനൊന്താണ് ദീപക്ക് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.
മകൻ്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു. ദീപക്കിന്റെ മരണത്തിന് ശേഷവും യുവതി നിലപാടിലുറച്ച് വീഡിയോ പങ്കുവച്ചിരുന്നു. ബസിൽ വച്ച് തനിക്കുണ്ടായ ദുരനുഭവത്തിൽ വടകര പോലീസിൽ പരാതി നൽകിയിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ യുവതിയുടെ ഈ അവകാശവാദം തെറ്റാണെന്നും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നുമാണ് ഇൻസ്‌പെക്ടർ പറഞ്ഞത്.