AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

International Women’s Day 2026: കുടുംബത്തിൻ്റെ വിളക്ക്, സ്നേഹത്തിൻ്റെ മറുവാക്ക്… സ്ത്രീ; ഏവർക്കും ലോക വനിതാദിന ആശംസകൾ

International Women’s Day Wishes 2026: ഓരോ സ്ത്രീകളും തങ്ങളുടെ തുല്യതയ്ക്കും നീതിക്കും വേണ്ടി പോരാടിയതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ശാസ്ത്രം, കല, രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ഈ ദിവസം ആദരിക്കപ്പെടാറുണ്ട്.

International Women’s Day 2026: കുടുംബത്തിൻ്റെ വിളക്ക്, സ്നേഹത്തിൻ്റെ മറുവാക്ക്… സ്ത്രീ; ഏവർക്കും ലോക വനിതാദിന ആശംസകൾ
International Womens DayImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Mar 2026 | 01:20 PM

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നേട്ടങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വളരെ പ്രധാനമായ ദിനമാണ് അന്താരാഷ്ട്ര വനിതാദിനം (International Women’s Day). എല്ലാ വർഷവും മാർച്ച് എട്ടിനാണ് ലോക വനിതാ ദിനം ആഘോഷിക്കുന്നത്. ഓരോ സ്ത്രീകളും തങ്ങളുടെ തുല്യതയ്ക്കും നീതിക്കും വേണ്ടി പോരാടിയതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ശാസ്ത്രം, കല, രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ഈ ദിവസം ആദരിക്കപ്പെടാറുണ്ട്.

സ്ത്രീ പുരഷ ഭേദമന്യേ ഏവർക്കും തുല്യവേതനം, തുല്യനീതി, തുല്യാവസരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഈ ദിനത്തിൽ ലക്ഷ്യം വയ്ക്കുന്നത്. തൻ്റെ ജീവിതത്തിൽ കടന്നുവരുന്ന ഓരോ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുന്ന പെൺ കരുത്തിന് നൽകുന്ന സല്യൂട്ടായാണ് ലോകം ഈ ദിവസത്തെ കണക്കാക്കുന്നത്. ഈ വർഷത്തെ വനിതാദിന പ്രമേയം ‘Give To Gain’ എന്നതാണ്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയും പിന്തുണയ്ക്കുന്നതിലൂടെയും നേട്ടങ്ങൾ കൈവരിക്കാം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ: ഇനി സ്ട്രെസ് വേണ്ട! ഓഫീസും വീടും സ്മാർട്ടായി ബാലൻസ് ചെയ്യാം; സ്ത്രീകൾ ഈ ടിപ്സ് മനസിൽവെച്ചോ

അത്തരത്തിൽ നമ്മുടെ വീടിന്റെ വെളിച്ചമായ അമ്മയ്ക്കും, തണലായ ഭാര്യയ്ക്കും, കരുത്തായ സഹോദരിക്കും, കൂടെ നിൽക്കുന്ന സഹപ്രവർത്തകർക്കും ഈ ദിവസം ആശംസകൾ അറിയിക്കാൻ മറക്കരുത്. വനിതാ ദിനത്തിൽ കൈമാറാൻ പറ്റിയ ചില സന്ദേശങ്ങളും ആശംസകളും നമുക്ക് നോക്കാം.

ലോക വനിതാദിന ആശംസകൾ

“അവൾ സ്നേഹമാണ്, അവൾ ശക്തിയാണ്. ലോകത്തെ പ്രകാശിപ്പിക്കുന്ന ഓരോ പെൺ കരുത്തിനും വനിതാ ദിനാശംസകൾ!”

“സ്ത്രീയുടെ കരുത്താണ് ഈ ലോകത്തിൻ്റെ ചാലകശക്തി. ഹാപ്പി വിമൻസ് ഡേ!”

“സ്വപ്നം കാണാനും അത് ഉയരങ്ങളിലെത്തി കീഴടക്കാനും നിനക്ക് സാധിക്കും. വനിതാദിന ആശംസകൾ”

“കുടുംബത്തിൻ്റെ വെളിച്ചവും സമൂഹത്തിൻ്റെ കരുത്തുമായ ഓരോ സ്ത്രീകൾക്കും… ലോക വനിതാദിന ആശംസകൾ!”

” ജീവിതയാത്രയിൽ തണലായി കൂടെയുള്ള പ്രിയപ്പെട്ടവൾക്ക്… വനിതാദിനാശംസകൾ.”

“നിൻ്റെ സ്വപ്നങ്ങൾക്കെല്ലാം ചിറക് മുളയ്ക്കട്ടെ. പ്രിയപ്പെട്ട സഹോദരിമാർക്ക് വനിതാദിനാശംസകൾ!”

ലോക വനിതാദിന സന്ദേശങ്ങൾ

“ഒരു മനുഷ്യന് എല്ലാം നശിപ്പിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു പെൺകുട്ടിക്ക് അത് മാറ്റിമറിക്കാൻ കഴിയില്ല?”- മലാല യൂസഫ്സായ്

“ഒരു സ്ത്രീ തെയിലയുടെ ഇല പോലെയാണ് – ചൂടുവെള്ളത്തിൽ ഇട്ടാലേ അവളുടെ ശക്തി എത്രയാണെന്ന് മനസ്സിലാകൂ”- എലീനർ റൂസ്‌വെൽറ്റ്

ഫെമിനിസം എന്നത് തുല്യ വിദ്യാഭ്യാസം, വേതനം, ശിശു സംരക്ഷണം, അക്രമത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയ്‌ക്കായുള്ള പോരാട്ടമാണ്- ലോറൽ താച്ചർ ഉൾറിച്ച്

Follow Us