Sabarimala Mandala Kalam: മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന ഭക്തരോട് സഹാനുഭൂതിയോടുകൂടി ഇടപഴകണം; മന്ത്രി രമേശ് ചെന്നിത്തല
Sabarimala Mandala Kalam: ഭക്തരോട് നല്ല രീതിയിൽ പെരുമാറണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ ഇടപെടണമെന്നും രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ഭക്തരുടെ എണ്ണം അധികമാണെങ്കിൽ അവർക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള അവസരം അനുവദിക്കണമെന്നും ഒരു ഭക്തരെയും തടയാൻ പാടില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം ശബരിമലയിൽ സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ....

Sabarimala, Ramesh Chennithala
തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാരോട് ഭക്തരോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പെരുമാറണമെന്ന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് നല്ല രീതിയിൽ പെരുമാറണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ ഇടപെടണമെന്നും രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ഭക്തരുടെ എണ്ണം അധികമാണെങ്കിൽ അവർക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള അവസരം അനുവദിക്കണമെന്നും ഒരു ഭക്തരെയും തടയാൻ പാടില്ല എന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിൽ സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. വെർച്വൽ ക്യു ബുക്കിങ് സംവിധാനത്തിലൂടെ ദിനംപ്രതി 70000 ഭക്തർക്ക് വരെ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപകമായ പബ്ലിസിറ്റി നല്ലകാണമെന്നും മറ്റു ഭാഷകളിലും ഈ പ്രചാരണം വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ALSO READ:400 മുറികൾ വരെ ബുക്ക് ചെയ്യാം; ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു
കൂടാതെ ശബരിമല ഡ്യൂട്ടിക്ക് വേണ്ടി പരിചയസമ്പന്നനായ ഉദ്യോഗസ്ഥരെ വേണം ഏൽപ്പിക്കാൻ.പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകേണ്ടതാണെന്നും നിർദേശം നൽകി. സെപ്റ്റംബർ 27ആം തീയതി ചേർന്ന യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്.
അതേസമയം ശബരിമല സന്നിധാനത്ത് അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കുക. അതിപ്പോൾ 400 വരെ ആക്കി.എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയിരിക്കുന്നത്.
ENGLISH SUMMARY
Home Minister Ramesh Chennithala has instructed police personnel deployed at Sabarimala to treat devotees with empathy and kindness. He directed them to behave courteously towards the devotees and to respond with the utmost seriousness in the event of road accidents.