AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Online Room Booking: 400 മുറികൾ വരെ ബുക്ക് ചെയ്യാം; ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു

നിലവിൽ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കുക. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചു നൽകിയിരുന്നത്.എന്നാൽ ഇനി എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന ദേവസ്വം ബോർഡിന്റെ തീരുമാനം അടിസ്ഥാനത്തിലാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ...........

Sabarimala Online Room Booking: 400 മുറികൾ വരെ ബുക്ക് ചെയ്യാം; ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു
Sabarimala Room BookingImage Credit source: PTI Photos
Ashli C
Ashli C | Published: 06 Oct 2026 | 04:39 PM

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതൽ സൗകര്യപ്രധമാകുന്നു. ഇതിന്റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കാൻ നീക്കം. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈൻ ബുക്ക് ചെയ്ത് ഉപയോഗിക്കാനുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കിയതായി റിപ്പോർട്ട്.

നിലവിൽ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കുക. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചു നൽകിയിരുന്നത്.എന്നാൽ ഇനി എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന ദേവസ്വം ബോർഡിന്റെ തീരുമാനം അടിസ്ഥാനത്തിലാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രോട്ടോകോൾ ഗസ്റ്റ് ഹൗസ് ആയി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഇനിമുതൽ ഭക്തർക്ക് വേണ്ടി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.

ALSO READ:എയിംസിന് സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ സ്ഥലം ഉണ്ടെങ്കിൽ കാണിച്ചു തരട്ടെ; മന്ത്രി കെ മുരളീധരൻ

ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മുറികൾ ബുക്ക് ചെയ്യാൻ സാധിക്കുക…

www.onlinetdb.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മുറികൾ ബുക്ക് ചെയ്യാൻ സാധിക്കുക. തുലാമാസ പൂജയുടെ ഓൺലൈൻ റൂം ബുക്കിംഗ് നാളെ അതായത് ഒക്ടോബർ 7 രാവിലെ 7 മണി മുതൽ ആരംഭിക്കുന്നതാണ് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം ബുക്കിങ്ങിനിടയിൽ വെബ്സൈറ്റിലെ തിരക്ക് കാരണം ഒരുപക്ഷേ ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും എന്നാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ ഭക്തർക്ക് പ്രസ്തുത രേഖകൾ സഹിതം Onlinerectdb@gmail.com എന്ന വിലാസത്തിൽ പരാതി സമർപ്പിക്കാവുന്നതാണ്. തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

ENGLISH SUMMARY

Accommodation facilities for devotees visiting Sabarimala Sannidhanam for Ayyappa darshan are being improved. As part of this initiative, steps are being taken to expand the room booking system. Reports indicate that the Travancore Devaswom Board has finalized arrangements allowing devotees to book up to 400 rooms online daily, starting from the Thulamasa Puja.

Follow Us