AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PK Sasi: പികെ ശശി ഇനി പ്രവർത്തകൻ മാത്രം, പദവികൾ നഷ്ടമാകും; അംഗീകരിച്ച് സിപിഎം

Disciplinary Action Against PK Sasi : പികെ ശശിക്കെതിരായ സിപിഐഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം അംഗീകരിച്ച് സംസ്ഥാന സെക്രട്ടേറിയത്. ഇതോടെ വഹിച്ചിരുന്ന എല്ലാ പദവികളും ശശിക്ക് നഷ്ടമാവും.

PK Sasi: പികെ ശശി ഇനി പ്രവർത്തകൻ മാത്രം, പദവികൾ നഷ്ടമാകും; അംഗീകരിച്ച് സിപിഎം
Disciplinary Action Against PK Sasi (Image Courtesy - Social Media)
Abdul Basith
Abdul Basith | Updated On: 28 Aug 2024 | 07:09 PM

സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരായ അച്ചടക്ക നടപടി അംഗീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. നേരത്തെ പാലക്കാട് ജില്ലാ കമ്മറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച് ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതോടെ വഹിച്ചിരുന്ന എല്ലാ പദവികളും ശശിക്ക് നഷ്ടമാവും. ഇനി കേവലം ബ്രാഞ്ച് അംഗം മാത്രമാവും പികെ ശശി. സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം വീണ്ടും ജില്ലാ കമ്മറ്റിയിൽ അവതരിപ്പിച്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റിലും ഇങ്ങനെ ഒരു തീരുമാനമെടുത്തതോടെ പികെ ശശിക്ക് നിലനിൽപില്ലാതെയായി. കെടിഡിസി ചെയർമാൻ സ്ഥാനമടക്കം ശശിക്ക് നഷ്ടമാവും. പാർട്ടി ബ്രാഞ്ചിലേക്ക് തരം താഴ്ത്താൻ നേരത്തെ ജില്ലാ കമ്മറ്റി തീരുമാനിച്ചപ്പോഴും കേൾക്കുന്നത് തെറ്റായ വാർത്തകളായിരുന്നു എന്ന് ശശി നിലപാടെടുത്തിരുന്നു. മുൻപും വിവിധ വിവാദങ്ങളിൽ പെട്ടിട്ടുള്ള ശശി എന്നും പാർട്ടിയ്ക്ക് തലവേദനയായിരുന്നു. ഷൊർണ്ണൂർ നിയമസഭാ മന്ദിരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പികെ ശശി 2016 മുതൽ 2021 വരെ സ്ഥലം എംഎൽഎ ആയിരുന്നു. 2021 തിരഞ്ഞെടുപ്പിൽ പി മമ്മിക്കുട്ടിയാണ് സിപിഎമ്മിനായി മത്സരിച്ചത്. മമ്മിക്കുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് കഴിഞ്ഞ ആഴ്ചയും പികെ ശശി പറഞ്ഞിരുന്നു. ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാനല്ല ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് പ്രവർത്തിക്കാനാണ്. ഈ വാർത്തയ്ക്ക് ഒരു അച്ഛനുണ്ടല്ലോ. അത് അന്വേഷിച്ച് പുറത്തുവിടൂ എന്നും പികെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ മാസം 20നാണ് ശശി മാധ്യമങ്ങളെ കണ്ടത്.

പാർട്ടി നടപടിയെടുത്തെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് എന്ന് ശശി ചോദിച്ചു. താന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ തയ്യാറല്ല. കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കല്പിത കഥകൾ മെനയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Also Read : PK Sasi : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല; ഈ വാർത്തയ്ക്ക് ഒരു അച്ഛനുണ്ടല്ലോ, അത് പുറത്തുവിട്: പികെ ശശി

മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. ഒരു കമ്മ്യൂണിസ്റ്റുകാരന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേത് എന്ന് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ശശി പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചു എന്നും കണ്ടെത്തലുകളുണ്ട്. പാർട്ടി നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടി അറിയാതെ ശശി 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചു എന്നും ആരോപണമുണ്ടായിരുന്നു.

പികെ ശശിക്കെതിരെ പാർട്ടി കടുത്ത നടപടിയെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ശശിയെ മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. നടപടിയെടുത്താൽ സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ശശിക്ക് ഈ പദവികൾ നഷ്ടമാകും. വിഭാഗീയതയെ തുടർന്ന് ശശിയെ നേരത്തെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നാണ് തരം താഴ്ത്തിയത്. മുൻപ് ലൈംഗിക പീഡന പരാതിയെ തുടർന്ന് ശശിയെ ജില്ലാ സെക്രടറിയേറ്റിൽ നിന്ന് പുറത്തായിരുന്നു. ആറ് മാസത്തിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും ശശി മടങ്ങിയെത്തി.

ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച പികെ ശശി എസ്എഫ്ഐയുടെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

Follow Us