Kerala Government: വിരമിക്കുന്നതിന് മുമ്പ് ETSB അക്കൗണ്ട് ക്ലോസ് ചെയ്യണമോ? സർക്കാർ ജീവനക്കാർ ഇതറിയാതെ പോകരുത്
ETSB Accounts Closure: ജീവനക്കാരുടെ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് ഇ-ടി.എസ്.ബി അക്കൗണ്ട് വഴിയാണ്. ഇ-ടി.എസ്.ബി അക്കൗണ്ടുകൾക്ക് 6 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത് എന്നാൽ വിരമിക്കുന്നതിന് മുമ്പ് എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതുണ്ടോ? ജീവനക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിശോധിച്ചാലോ....
കേരള സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് ഇ-ടി.എസ്.ബി (എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക്) അക്കൗണ്ട് വഴിയാണ്. ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 23000 രൂപയാണ്. മാസ്റ്റർ സ്കെയിലുള്ളവർക്ക് 23000 രൂപയും. എന്നാൽ വിരമിക്കുന്നതിന് മുമ്പ് എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതുണ്ടോ? ജീവനക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിശോധിച്ചാലോ….
നിലവിൽ ഇ-ടി.എസ്.ബി അക്കൗണ്ടുകൾക്ക് 6 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്. ഈ അക്കൗണ്ടിൽ വരുന്ന തുക, ജീവനക്കാരൻ മുൻകൂട്ടി നൽകിയ നിർദ്ദേശപ്രകാരമോ ഓൺലൈൻ ആയോ ഗുണഭോക്താവിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ സർവീസിൽ നിന്ന് വിരമിച്ചവർ പെട്ടെന്നും, വിരമിക്കാൻ പോകുന്നവർ അതിന് തൊട്ടുമുൻപുള്ള ദിവസവും തങ്ങളുടെ ഇ-ടി.എസ്.ബി അക്കൗണ്ട് നിർബന്ധമായും ക്ലോസ് ചെയ്യേണ്ടതാണ്.
അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ?
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി വിരമിച്ച വ്യക്തി ഏതെങ്കിലും ട്രഷറിയിൽ നേരിട്ട് ചെന്ന് PEN, ഇ-ടി.എസ്.ബി നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകേണ്ടതാണ്. ശേഷം, അക്കൗണ്ട് ഉടമയുടെ കൈവശം നിലവിലുള്ള ചെക്ക് ബുക്ക് ട്രഷറിയിൽ തിരികെ ഏൽപ്പിക്കണം. ഇങ്ങനെ തിരികെ നൽകുന്ന ചെക്ക് ലീഫുകളുടെ വിവരം ഉടമയ്ക്ക് എസ്.എം.എസ് ആയി ലഭിക്കുന്നതാണ്.
ALSO READ: ഡിഎ ഫോർമുല മാറുമോ? ശമ്പളത്തിൽ വൻ വർദ്ധനവ് വരുന്നു
അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷ ലഭിച്ചാൽ, ആ ജീവനക്കാരന് ലഭിക്കാൻ അർഹതയുള്ള യാതൊരു ബില്ലും ട്രഷറി സിസ്റ്റത്തിൽ പാസ്സാക്കാൻ ബാക്കിയില്ല എന്ന് ട്രഷറി ഓഫീസർ ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. അതിനുശേഷം മാത്രമേ നടപടികൾ പൂർത്തിയാക്കാൻ പാടുള്ളൂ.
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അതിൽ ബാക്കിയുള്ള തുക, ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു ടി.എസ്.ബി അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ജീവനക്കാരന് ലഭിക്കാനുള്ള തുടർന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഈ പുതിയ അക്കൗണ്ട് വഴിയാകും ലഭിക്കുക.
വിരമിക്കുന്നതിന് മുൻപായി അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഒരാൾ അപേക്ഷ നൽകിയാൽ, തൊട്ട് മുൻമാസത്തെ വരെയുള്ള പലിശ കണക്കാക്കി അയാൾക്ക് നൽകിയിട്ടുണ്ടെന്ന് ട്രഷറി ഓഫീസർ ഉറപ്പാക്കണം. കൂടാതെ, സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം വീണ്ടും പുനഃനിയമനം ലഭിക്കുന്നവർ നിർബന്ധമായും പുതിയ ഇ-ടി.എസ്.ബി അക്കൗണ്ട് തുടങ്ങേണ്ടതാണ്.