മന്ത്രി ജനീഷിനെതിരേ പ്രതിഷേധിച്ചു; ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

protest against Minister OJ Janeesh: തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെ ഡി​വൈ​എഫ്ഐ ജനീഷിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ജനീഷിന് നേരേ കടുത്ത പ്രതിഷേധമാണ് ഡി​വൈഎഫ്ഐ നടത്തിയത്. അതേസമയം പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്.

മന്ത്രി ജനീഷിനെതിരേ പ്രതിഷേധിച്ചു; ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

Dyfi Protest Against Minister Oj Janeesh

Updated On: 

04 Oct 2026 | 07:43 AM

കാസർഗോഡ്: മന്ത്രി ഒജെ ജനീഷിനെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഡോക്ടറെ പുറത്താക്കിയെന്ന് റിപ്പോർട്ട്. മന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത കാസർഗോഡ് ജില്ലാ ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായ ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് സർവീസിൽനിന്ന് പുറത്താക്കിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രൻ. തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെ ഡി​വൈ​എഫ്ഐ ജനീഷിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ജനീഷിന് നേരേ കടുത്ത പ്രതിഷേധമാണ് ഡി​വൈഎഫ്ഐ നടത്തിയത്.

കാഞ്ഞങ്ങാട് ഒജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഡോക്ടർ പങ്കെടുത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പുറത്താക്കൽ ഉത്തരവിൽ പറയുന്നു.

Also Read: എസ്കോർട്ടും പൈലറ്റും വേണ്ട, സുരക്ഷ ഒഴിവാക്കൻ പോലീസിന് നിർദേശം നൽകി മന്ത്രി എം. ലിജു

അ‌തേസമയം ജനീഷിനെതിരേ പ്രതിഷേധിച്ച ഡി​വൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കടുത്ത നടപടിയെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തപ്പോൾ, യുവമോർച്ച പ്രവർത്തകർക്ക് എതിരേ നിസാര വകുപ്പുകൾ മാത്രമാണ് എടുത്തത് എന്ന് സിപിഎം ആരോപിച്ചു. ജനീഷിനെതിരായ പ്രതിഷേധത്തിൽ കാഞ്ഞങ്ങാട്ട് 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നീലേശ്വരം സംഘർഷത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിലായി.

തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. അതേസമയം പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പൊലീസിനെ വിന്യസിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ തന്നെ തടഞ്ഞതിന് കേസെടുക്കാൻ താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ വാഹനം തടഞ്ഞാൽ പൊലീസ് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary

A doctor has reportedly been dismissed for participating in a black-flag protest against Minister O.J. Jeneesh. Dr. Siddharth Ravindran, a temporary doctor at the Kasaragod District Hospital, was removed from service. He had been working as a dental surgeon at the hospital under the National Health Mission (NHM).

Loading...
Unable to load recommendations.
Follow Us
Related Stories
R Sreelekha: രാജിക്കത്ത് കിട്ടിയിട്ടും മേയർ മിണ്ടാതിരുന്നത് മൂന്ന് നാൾ; ഒടുവിൽ ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു
Kerala Power cut: നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലിൽ നിന്നും വൈദ്യുതി എത്തി
Kerala Weather Update: ഇടിമിന്നലോടുകൂടി ശക്തമായ മഴ ഇന്നുണ്ട്, നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്
Health Inspector Arrested: കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! പൈപ്പ് പൊളിച്ച് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി
Kerala Flight Service: ഗൾഫ് മലയാളിക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ
M Liju: എസ്കോർട്ടും പൈലറ്റും വേണ്ട, സുരക്ഷ ഒഴിവാക്കൻ പോലീസിന് നിർദേശം നൽകി മന്ത്രി എം. ലിജു
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ