Easter duck Shortage: പക്ഷിപ്പനിയും പക്ഷിവളർത്തൽ നിരോധനവും തിരിച്ചടി, ഇത്തവണത്തേത് താറാവ് കറിയില്ലാത്ത ഈസ്റ്റർ

Duck Shortage and Price Hike Grip in easter : കുട്ടനാട്ടിൽ മാത്രം ഇത്തവണ 1.5 ലക്ഷത്തിലധികം താറാവുകളുടെ കുറവുണ്ടാകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ താറാവ് വില കുത്തനെ കൂടിയിട്ടുണ്ട്. കർഷകർക്ക് ലഭിക്കുന്നത് ഒരു താറാവിന് 270 മുതൽ 280 രൂപ വരെയാണ്. ഡ്രസ്സ് ചെയ്ത് ഉപഭോക്താക്കളിലെത്തുമ്പോൾ ഒരു താറാവിന് 420 രൂപ വരെ ഈടാക്കുന്നുണ്ട്.

Easter duck Shortage: പക്ഷിപ്പനിയും പക്ഷിവളർത്തൽ നിരോധനവും തിരിച്ചടി, ഇത്തവണത്തേത് താറാവ് കറിയില്ലാത്ത ഈസ്റ്റർ

Duck farming kerala

Published: 

05 Apr 2026 | 08:46 AM

മാന്നാർ: ഈസ്റ്റർ ആഘോഷങ്ങളുടെ പ്രധാന വിഭവമായ താറാവ് കറി ഇക്കുറി മലയാളിക്ക് ചെലവേറിയതാകും. പക്ഷിപ്പനിയെത്തുടർന്നുണ്ടായ നിരോധനവും പാടശേഖരങ്ങളിലെ കൊയ്ത്ത് വൈകിയതും കുട്ടനാടൻ താറാവ് വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് താറാവുകളുടെ ലഭ്യതയിൽ വൻ കുറവുണ്ടായതോടെ വിലയും കുതിച്ചുയരുകയാണ്.

പക്ഷിപ്പനി പടർന്നതിനെത്തുടർന്ന് പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയതും ഹാച്ചറികളിൽ കുഞ്ഞുങ്ങളുടെ ഉൽപാദനം നിർത്തിവെച്ചതും വിപണിയെ ബാധിച്ചു. പാടശേഖരങ്ങളിൽ വിളവെടുപ്പ് വൈകിയത് താറാവുകളെ വളർത്തുന്നതിൽ കർഷകർക്ക് തിരിച്ചടിയായി. വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളെ കൈത്തീറ്റി നൽകി വളർത്തിയ ശേഷം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലിറക്കിയാണ് സാധാരണ വളർച്ച എത്തിക്കാറുള്ളത്.

ALSO READ:ചെക്പോസ്റ്റിൽ ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണപ്പിരിവ്; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുട്ടനാട്ടിൽ മാത്രം ഇത്തവണ 1.5 ലക്ഷത്തിലധികം താറാവുകളുടെ കുറവുണ്ടാകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ താറാവ് വില കുത്തനെ കൂടിയിട്ടുണ്ട്. കർഷകർക്ക് ലഭിക്കുന്നത് ഒരു താറാവിന് 270 മുതൽ 280 രൂപ വരെയാണ്. ഡ്രസ്സ് ചെയ്ത് ഉപഭോക്താക്കളിലെത്തുമ്പോൾ ഒരു താറാവിന് 420 രൂപ വരെ ഈടാക്കുന്നുണ്ട്. വിൽപന നടക്കുന്നത് വരെ താറാവുകൾക്ക് കൈത്തീറ്റി നൽകേണ്ടി വരുന്നതാണ് വില കൂടാൻ കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിലവിൽ പതിനായിരക്കണക്കിന് താറാവുകളെ തീറ്റയ്ക്കായി ഇറക്കിയിട്ടുണ്ടെങ്കിലും അവയ്ക്ക് ആവശ്യമായ വളർച്ച എത്താത്തതിനാൽ ഈസ്റ്റർ വിപണിയിലേക്ക് എത്തിക്കാൻ കഴിയില്ല. ചാര, ചെമ്പല്ലി ഇനത്തിൽപ്പെട്ട കുട്ടനാടൻ താറാവുകൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെയെങ്കിലും ഇത്തവണ ഇവയുടെ ലഭ്യത പരിമിതമാണ്.

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ