AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ചെക്പോസ്റ്റിൽ ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണപ്പിരിവ്; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എക്സൈസ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലൂടെയാണ് സംഭവം കണ്ടെത്തിയത്. ചെക്പോസ്റ്റിലുള്ള ഉദ്യോഗസ്ഥർ അനധികൃതമായി പണം തട്ടുന്നതായി കണ്ടെത്തുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആയ പി അജയകുമാർ, പ്രിവന്റി ഓഫീസർമാരായ പി ജോൺ, ജെ ജോർജ് ജോസി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ചെക്പോസ്റ്റിൽ ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണപ്പിരിവ്; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 27 Apr 2026 | 11:00 AM

കൊല്ലം: ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ വാഹന ഡ്രൈവർമാരിൽ നിന്നും നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ നാലു ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. എക്സൈസ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലൂടെയാണ് സംഭവം കണ്ടെത്തിയത്.

ചെക്പോസ്റ്റിലുള്ള ഉദ്യോഗസ്ഥർ അനധികൃതമായി പണം തട്ടുന്നതായി കണ്ടെത്തുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആയ പി അജയകുമാർ, പ്രിവന്റി ഓഫീസർമാരായ പി ജോൺ, ജെ ജോർജ് ജോസി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ALSO READ:കോഴിക്കോട് പടക്ക നിർമ്മാണശാലയിൽ ഉഗ്രസ്ഫോടനം: രണ്ടു മരണം; ആറുപേർക്ക് പരിക്ക്

അന്വേഷണ വിധേയമായി ഇവർക്ക് ഒപ്പം സിവിൽ എക്സൈസ് ഓഫീസർ സിവിൽ സജി ചെറിയാനെയും സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ചെക്പോസ്റ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വ്യാപകതോതിൽ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതോടെ നാല് ഉദ്യോഗസ്ഥരും പിടിയിലാവുകയായിരുന്നു.

വോട്ടിന് ബിജെപി വിഷുക്കിറ്റ് നൽകി; പ്രതിഷേധിച്ച് സിപിഎം

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശൂരിൽ വോട്ടർമാർക്ക് ബിജെപി വിഷുവിന് കിറ്റ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. തൃശ്ശൂരുള്ള ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സൂപ്പർമാർക്കറ്റ് താലക്കാലികമായി അടപ്പിച്ച് എന്നും റിപ്പോർട്ട്. ഒരു പ്രാദേശിക ബിജെപി നേതാവിന്റെ നിർദ്ദേശപ്രകാരം 50 ഓളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തി എന്നാണ് സിപിഎം പരാതി ഉന്നയിച്ചത്. ഒരു കിറ്റിനെ തൊള്ളായിരം രൂപ നിരക്കിലാണ് ഈടാക്കിയതെന്നും സൂപ്പർമാർക്കറ്റ് ഉടമ സമ്മതിക്കുകയും ചെയ്തു. ബിജെപി നേതാവ് ഇന്ന് രാവിലെയും വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചു എന്നും അമ്പതോളം കിറ്റുകൾ നൽകി എന്നും ഉടമ വെളിപ്പെടുത്തുന്നു. എന്നാൽ ഇത് വോട്ട് നേടാൻ വേണ്ടിയുള്ളതല്ല എന്നും വിഷുവിനോട് അനുബന്ധിച്ച് വർഷങ്ങളായി തയ്യാറാക്കുന്ന കിറ്റാണ് ഇതൊന്നും ആണ് കടയുടമ നൽകുന്ന വിശദീകരണം.

Follow Us