തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം

തനിച്ച് താമസിക്കുന്നതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ പേടി കാരണം മറ്റു വീടുകളിൽ പോയി ഉറങ്ങുകയായിരുന്നു സഫിയയുടെ പതിവ്.എന്നാൽ കഴിഞ്ഞദിവസം രാത്രി അവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.അതേസമയം ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി റിപ്പോർട്ട്.. അതിനാൽ തന്നെ ആസൂത്രിതമായ ഒരു കൊലപാതകമാണ് സഫിയയുടെ മരണത്തിന് കാരണമെന്നും

തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം

Police

Updated On: 

25 Apr 2026 | 05:05 PM

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ ആണ് മരിച്ചത്. 72 വയസ്സായിരുന്നു. തനിച്ച് താമസിക്കുന്നതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ പേടി കാരണം മറ്റു വീടുകളിൽ പോയി ഉറങ്ങുകയായിരുന്നു സഫിയയുടെ പതിവ്.

എന്നാൽ കഴിഞ്ഞദിവസം രാത്രി അവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.അതേസമയം ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി റിപ്പോർട്ട്.. അതിനാൽ തന്നെ ആസൂത്രിതമായ ഒരു കൊലപാതകമാണ് സഫിയയുടെ മരണത്തിന് കാരണമെന്നും സൂചന.

ALSO READ:തിരുവനന്തപുരത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച; പ്രതി പിടിയിൽ

സംഭവത്തിൽ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടി ഫോറൻസിക് വിദഗ്ധരും ഡോ​ഗ്സ്ക്വാഡും സംഭവസ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

16 വയസ്സുകാരിയെ കഴുത്ത് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട് ചെലവൂരിൽ 16 വയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് മൂഴിക്കൽ സ്വദേശിനിയായ നസ്രീനെയാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് കൊലപാതകത്തിന് പിന്നിൽ. അദിനാ‌ൻ എന്ന യുവാവാണ് നസ്രിനയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം അതിനാൽ സ്വയം ജീവനൊടുക്കി. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തമായിട്ടില്ല.എന്നാൽ ബന്ധുവായ യുവതിയെ കൊല്ലപ്പെടുത്താനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതിനെ കുറിച്ചുള്ള സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കരിപ്പൂർ വിമാനത്തിൽ ലഹരി പിടികൂടി

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. രണ്ട് കിലോയിൽ അധികം വരുന്ന എംഡിഎം എയുമായാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. ഒപ്പം ലഹരി കടത്താൻ സഹായിച്ചു എന്ന് സംശയത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും പിടികൂടിയിട്ടുണ്ട്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു