AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: വാങ്ങുന്നുണ്ടേല്‍ ഇപ്പോള്‍ വാങ്ങിച്ചോ, പിന്നെ പിടിച്ചാല്‍ കിട്ടില്ല; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on July 23 Thursday: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സ്വര്‍ണവിലയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വില കുറഞ്ഞിരിക്കുന്ന സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. ഡിപ് ബെയിങ് ട്രെന്‍ഡ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും, ഇതും വിപണിക്ക് നേട്ടമാണ്.

Kerala Gold Rate: വാങ്ങുന്നുണ്ടേല്‍ ഇപ്പോള്‍ വാങ്ങിച്ചോ, പിന്നെ പിടിച്ചാല്‍ കിട്ടില്ല; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 23 Jul 2026 | 07:26 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ജൂലൈ 22 ന് ലഭിച്ചത് അത്ര അനുകൂല വാര്‍ത്തയായിരുന്നില്ല, വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒറ്റദിവസം കൊണ്ട് സംഭവിച്ചത് 1,680 രൂപയുടെ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,07,440 രൂപയും ഒരു ഗ്രാമിന് 13,430 രൂപയുമായി കേരളത്തിലെ സ്വര്‍ണവില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയിലും കഴിഞ്ഞ ദിവസം വര്‍ധിച്ചത് 100 ഡോളറിലേറെയാണ്, ഇതോടെ സ്വര്‍ണം ഔണ്‍സിന് 4,130 ലേക്ക് വിലയെത്തി.

എന്തുകൊണ്ട് വില ഉയരുന്നു?

പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നുണ്ടെങ്കിലും, അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധം വീണ്ടും ആരംഭിച്ചതിന് ശേഷം മുകളിലേക്ക് ഉയര്‍ന്ന ക്രൂഡ് ഓയില്‍, വെടിനിര്‍ത്തല്‍ വരുന്നതോടെ താഴേക്കിറങ്ങും. ഇത് പണപ്പെരുപ്പ ആശങ്ക ഇല്ലാതാക്കുന്നതാണ്. പണപ്പെരുപ്പം ഒഴിയുന്നത് ഡോളറിന്റെ കരുത്ത് കുറയുന്നതിനും വഴിയൊരുക്കും, ഇതെല്ലാം സംഭവിക്കുന്നത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നതാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സ്വര്‍ണവിലയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വില കുറഞ്ഞിരിക്കുന്ന സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. ഡിപ് ബെയിങ് ട്രെന്‍ഡ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും, ഇതും വിപണിക്ക് നേട്ടമാണ്.

Also Read: Kerala Gold Rate: എന്റെ ‘പൊന്നു’ദൈവമേ, സ്വർണം ദേ പോയി… വൻ കുതിപ്പ്; ഇന്ന് പവന് എത്ര?

വില ഇനിയും കുതിക്കും

യുദ്ധം അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില താഴോട്ടിറങ്ങാനും, ശമനമില്ലാതെ തുടരുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ തുടരാനുമുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുദ്ധം കനക്കുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന ചാഞ്ചാട്ടം സ്വര്‍ണത്തെ മുകളിലേക്ക് നയിക്കും. ഇത് സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധര്‍. സ്വര്‍ണവില വൈകാതെ ഒന്നരലക്ഷം കടക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

യുദ്ധം അവസാനിച്ചില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വിലയിലും വലിയ വര്‍ധനവുണ്ടാകും, ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ കുറേനാളുകളായി ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വര്‍ണത്തെ താഴേക്കിറക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില തീര്‍ക്കുന്ന പണപ്പെരുപ്പ ആശങ്ക മറികടക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുക, ഡോളറും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ സ്വര്‍ണവില വര്‍ധനവിന് സാധ്യതയുള്ളൂ. എന്നാല്‍ ഡോളര്‍ ശക്തിപ്പെടുകയും പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്താല്‍ സ്വര്‍ണം താഴോട്ടിറങ്ങും.

English Summary

International gold prices remained firm on Thursday, July 23, keeping the bullion market in focus. Market participants are closely watching global price movements and their impact on domestic rates. Investors and buyers continue to track international trends for further direction.

Follow Us