AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചതിന് വയോധിക തടഞ്ഞ സംഭവം! സ്കൂട്ടർ യാത്രക്കാരനെതിരെ MVD കേസെടുത്തു

റോഡിലെ ഗതാഗത കുരുക്ക് മറികടക്കുന്നതിന് നടപ്പാതയുടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു....

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചതിന് വയോധിക തടഞ്ഞ സംഭവം! സ്കൂട്ടർ യാത്രക്കാരനെതിരെ MVD കേസെടുത്തു
Mvd
Ashli C
Ashli C | Published: 13 Feb 2026 | 01:26 PM

കോഴിക്കോട്: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചതിനു പിന്നാലെ വയോധിക തടഞ്ഞുനിർത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ എം വി ഡി കേസെടുത്തു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിൽ തിരക്കുള്ളപ്പോൾ ഫുട്പാത്തിലൂടെ വാഹനം ഓടിച്ച് വരുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരികയാണ്. എന്നാൽ ഇപ്പോൾ ആണ് ഇതിന് നടപടി സ്വീകരിക്കുന്നതിന് ഒരു കാരണമായി വരുന്നത്. റോഡിലെ ഗതാഗത കുരുക്ക് മറികടക്കുന്നതിന് നടപ്പാതയുടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിൽ സമീപമാണ് സംഭവം നടന്നത്.

യാതൊരു കൂസലുമില്ലാതെ നിയമലംഘനം നടത്തി ഇരുചക്രവാഹനവുമായി ഫുട്പാത്തിലൂടെ പോകുന്ന യാത്രക്കാരനെ വയോധിക ധീരമായി നേരിടുകയും നിയമലംഘനം ചോദ്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിലാണ് വൈറലായി മാറിയത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പ്രഭാവതി അമ്മയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രഭാവതി അമ്മയെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കൂടാതെ സംഭവത്തിൽ മന്ത്രി ഗണേഷ് കുമാറും പ്രഭാവതിയെ അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി വാഹനങ്ങൾ ആണ് എരഞ്ഞിപ്പാലം സിഗ്നലിൽ സമീപത്ത് റോഡിൽ തിരക്കായതോടെ ഫുട്പാത്തിലൂടെ ഓടിച്ചു കയറിയത്. ഇതിനിടയാണ് ഒരു സ്കൂട്ടർ യാത്രയുന്നത്. വണ്ടിക്ക് മുന്നിൽ തടസ്സമായി നിൽക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടുപോകുവാൻ സമ്മതിക്കുകയും ചെയ്തില്ല.

Follow Us